Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭഗവദ്ഗീതയിലെ മനോവൈജ്ഞാനിക തത്ത്വങ്ങള്‍

ഡോ.വി.സുജാത by ഡോ.വി.സുജാത
Feb 2, 2026, 05:30 pm IST
in Varadyam

ഭഗവദ്ഗീതയെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിത്തീര്‍ത്ത ഒരു കൗണ്‍സലിങ് സൈക്കോളജിസ്റ്റാണ് ഡോ.റ്റി. പത്മകുമാര്‍. ഗീത പഠിച്ചു ഹൃദിസ്ഥമാക്കാനുള്ളതല്ല, മറിച്ച് അതിലെ ഉപദേശങ്ങള്‍ ദൈനംദിന ചര്യയാക്കി മാറ്റി ജീവിത വിജയം വരിക്കാനുള്ള ഉത്തമ മാര്‍ഗ്ഗമാക്കണമെന്നതിലാണ് ‘മനസ്സിന്റെ കടിഞ്ഞാണ്‍’ എന്ന പത്മകുമാറിന്റെ ഗ്രന്ഥം പ്രധാനമായും ഊന്നുന്നത്.

മനുഷ്യര്‍ പുതുതായി നേരിട്ടുകൊണ്ടിരിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് കൗണ്‍സലിങ് എപ്രകാരമെല്ലാം ഫലപ്രദമാക്കാമെന്ന ഗവേഷണ പഠനത്തിലാണ് പത്മകുമാര്‍ ഡോക്ടറേറ്റ് നേടിയത്. ആത്മനിയന്ത്രണം കൈവരിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഗീതയിലാണുള്ളതെന്നാണ് പത്മകുമാറിന്റെ നിഗമനം. ഇക്കാരണത്താലാണല്ലോ പാശ്ചാത്യ ദേശക്കാര്‍ പോലും ഭഗവദ് ഗീത അവരുടെ വിദ്യാലയങ്ങളില്‍ പഠന വിഷയമാക്കുന്നത്.

എന്നാല്‍ നമ്മുടെ നാട്ടിലെ സ്ഥിതി വ്യത്യസ്തമാണ്. മത്സരപ്പരീക്ഷകളില്‍ വിജയം ഉറപ്പിക്കുകയെന്ന ഒരേയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇവിടെ രക്ഷിതാക്കളും അധ്യാപകരും തൊഴില്‍ സ്ഥാപനങ്ങളുമൊക്കെ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്.

പുറംലോകം കയ്യടക്കുന്നതാണ് ജീവിത വിജയമെന്ന് പഠിച്ചവരാണ് സമൂഹത്തില്‍ എല്ലാ രംഗങ്ങളിലും കടിഞ്ഞാണില്ലാത്ത സ്വാര്‍ത്ഥതയുടെ മൂര്‍ത്തികളായി മാറി വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ജനസേവന കേന്ദ്രങ്ങളെയും ആരാധനാലയങ്ങളെയും തൊഴില്‍ ശാലകളെയുമെല്ലാം അഴിമതിയുടെ വിളനിലമാക്കി മാറ്റുന്നത്.

ആത്മീയ ബോധമാണ് മനുഷ്യന്റെ യഥാര്‍ത്ഥ സ്വത്വം, ഇതില്‍ നിന്ന് ഉദ്ഭവിക്കുന്നതാണ് അയാളുടെ അന്തഃകരണം. അന്തഃകരണത്തിന് പ്രവര്‍ത്തിക്കാന്‍ ഊര്‍ജം പകരുന്നത് ഫ്രോയിഡിന്റെ ഭാഷയില്‍ ഉപബോധ മനസ്സാണെന്നു പറയാം. ഭാരതീയ ദര്‍ശനത്തില്‍ ഓരോ വ്യക്തിയിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജത്തിന്റെ യഥാര്‍ത്ഥ സ്രോതസ്സ് തന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അനന്തമായ ഊര്‍ജമാണ്. അതിന്റെ വിവിധ തലങ്ങളെ ഉപബോധം, അബോധം എന്നൊക്കെ വിളിക്കാം. എന്നാല്‍ അന്തഃകരണത്തിന് ബോധം പകരുന്നത് അതിനെ അതിശയിച്ചു നില്‍ക്കുന്ന കേവല ബോധമാണെന്നാണ് ഭാരതീയ മനഃശാസ്ത്രം പറയുന്നത്.

ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ നിയന്ത്രിക്കേണ്ട തേരാളിയുടെ ഉത്തരവാദിത്വം അന്തഃകരണത്തിനാണ്. എന്നാല്‍ യുദ്ധം പോലുള്ള അസാധാരണ സന്ദര്‍ഭങ്ങളില്‍, അതായത് അന്തഃകരണം ക്ഷോഭത്തിലായിരിക്കുന്ന വേളയില്‍ ഇന്ദ്രിയങ്ങളുടെ നിയന്ത്രണം ആത്മീയ ബോധത്തിന് സമര്‍പ്പിക്കണമെന്ന സന്ദേശമാണ് ഭഗവദ് ഗീത നല്‍കുന്നത്. മാനസിക സംഘര്‍ഷമുണ്ടായപ്പോള്‍ അര്‍ജ്ജുനന്‍ തന്റെ ആത്മാവായ കേവല ബോധത്തില്‍, അതായത് ശ്രീകൃഷ്ണനില്‍ നിന്നാണ് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചത്. ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ കൃഷ്ണനെയാണ് ഏല്‍പ്പിച്ചത്.

മനുഷ്യമനസ്സിന്റെ കൃത്യമായ അപഗ്രഥനവും മനോ നിയന്ത്രണ സാധ്യതകളും മാനസിക സംഘര്‍ഷത്തിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളും ഭഗവദ്ഗീത ചര്‍ച്ച ചെയ്യുന്നതുപോലെ ആഴത്തില്‍ മറ്റൊരു ഗ്രന്ഥവും ചെയ്തിട്ടില്ലെന്ന കാര്യം ഗീതയെ അടിസ്ഥാനപ്പെടുത്തിയുള്ള പത്മകുമാറിന്റെ മനഃശാസ്ത്ര നിഗമനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ആത്മ നിയന്ത്രണത്തിനുതകുന്ന വിവിധ മാര്‍ഗ്ഗങ്ങളാണ് ഗ്രന്ഥകാരന്‍ എടുത്തുകാട്ടുന്നത്. അതിനാല്‍ത്തന്നെ ഏറെ മൂല്യമുള്ള ഒരു കൃതിയാണിത്. സ്വന്തം മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ അതാണ് യഥാര്‍ത്ഥ ദിഗ്വിജയം. കാരണം അനുഭവവേദ്യമാകുന്ന പ്രപഞ്ചം അഥവാ സംസാരം മനസ്സിന്റെ സങ്കല്പങ്ങളുടെയും അനുഭവങ്ങളുടെ ആകെത്തുകയാകുന്നു. അതിനാല്‍ മനസ്സിനെ നിയന്ത്രിക്കുന്ന വ്യക്തിക്ക് സംസാരവും നിയന്ത്രണ വിധേയമാകുന്നു.

ഓരോ ദിനാരംഭത്തിലും ശുഭകരമായ ചിന്തകള്‍ കൊണ്ട് മനസ്സ് നിറയ്‌ക്കാനായി ഗീതയില്‍ ഉപദേശിച്ചിട്ടുള്ള 26 ഗുണങ്ങളെ (16.13) പുസ്തകം എടുത്തു കാട്ടുന്നു. ജോലി സംബന്ധമായ മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള കാരണങ്ങള്‍ വിശദമാക്കുന്നതോടൊപ്പം അവ പരിഹരിക്കുന്നതിന് ചില പ്രായോഗിക നിര്‍ദ്ദേശങ്ങളും ഈ ഗ്രന്ഥം നല്‍കുന്നുണ്ട്.

ഗീതയിലെ മനഃശാസ്ത്രപരമായ എല്ലാ വിഷയങ്ങളും വേര്‍തിരിച്ചെടുക്കുകയും, അവയെ ഒരു മനഃശാസ്ത്രജ്ഞന്റെ വിശദമായ വിശകലനത്തിനും നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കുകയും ചെയ്യുന്നതാണ് ഗ്രന്ഥത്തിലെ ഉള്ളടക്കം. മനോവൈജ്ഞാനിക പഠനങ്ങളിലെ സാങ്കേതിക സംജ്ഞകളെ ഒഴിവാക്കിക്കൊണ്ട് സരളമായ ഭാഷയില്‍ ഏവര്‍ക്കും ഗ്രഹിക്കാവുന്ന രീതി ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. മനഃശാസ്ത്രം പ്രായോഗിക ജീവിതത്തിന് ഏറ്റവും ഉപകാരപ്രദമാക്കുന്ന പദ്ധതിയാണിത്. ജിജ്ഞാസുക്കള്‍ക്കും ആത്മാന്വേഷകര്‍ക്കും ഈ പുസ്തകം വളരെയധികം പ്രയോജനം ചെയ്യും.

Tags: sycophancy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയ ഗാന്ധിയുടെ ത്യാഗം കാരണമാണ് തെലുങ്കാന ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മുഖസ്തുതി അതിരുകടന്നപ്പോള്‍

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.