തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5ന് ആരംഭിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പരീക്ഷ 30-ന് അവസാനിക്കും. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങള്‍ പരീക്ഷാഭവനാണ് തീരുമാനിച്ചത്.മേയ് എട്ടിന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും.
എസ്എസ്എല്‍സി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതല്‍ ഫെബ്രുവരി 13 വരെയാണ്. മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെ.
പരീക്ഷ കഴിഞ്ഞുളള ടാബുലേഷന്‍ നടപടികള്‍ ഏപ്രില്‍ ഏഴ് മുതല്‍ 25 വരെ നടക്കും.















