ആലപ്പുഴ: ഹരിപ്പാട് ക്ഷേത്രക്കുളത്തില്‍ ലോട്ടറി വില്പനകാരി മരിച്ച നിലയില്‍ . മാവേലിക്കര തഴക്കര നിലയ്‌ക്കല്‍ തെക്കത്തില്‍ സഹദേവന്റെ ഭാര്യ അമ്മിണി (66) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 4 മണിയോടെ വടക്കേ കുളികടവിലാണ് മൃതദേഹം കണ്ടത്. മരണത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തും.
വ്യാഴാഴ്ചയും ക്ഷേത്രക്കുളത്തില്‍ വീണ് ഒരാള്‍ മരിച്ചിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കുളത്തില്‍ വീണ് മരിച്ചത്.
















