ബംഗളുരു : ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖകള്‍ ശേഖരിക്കെ ബംഗളൂരുവിലെ ഓഫീസില്‍ വച്ച് സ്വയം വെടിവച്ച് ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ സി ജെ റോയിക്ക് വിട. കല്‍ക്കരെ സെന്റ് ജോസഫ് പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടന്നു.
ഡോ. റോയി മുമ്പ് പറഞ്ഞിരുന്നത് അനുസരിച്ച് ബെന്നാര്‍ഘട്ടയിലെ നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടിലാണ് അന്ത്യവിശ്രമമൊരുക്കിയത്. പൊതുദര്‍ശനം നടന്ന ബെന്നര്‍ഘട്ടയിലെ റിസോര്‍ട്ടില്‍ രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ അന്തിമാഞ്ജലി അര്‍പ്പിച്ചു.
ഭാര്യ,മകന്‍, മകള്‍, സഹോദരന്‍ തുടങ്ങി ബന്ധുക്കള്‍ അന്ത്യ ചുംബനം നല്‍കി.ഞായറാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംസ്‌കാരം നടന്നത്.














