പാലക്കാട് : അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപനം ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. പ്രവര്‍ത്തനം തുടങ്ങാന്‍ രേഖമൂലം നിര്‍ദേശം കിട്ടിയിട്ടില്ല.
ആദ്യം വിശദ പദ്ധതി രേഖ തയാറാക്കുകയാണ് വേണ്ടത്. ജനുവരി 16ന് കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടപ്പോള്‍ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ പറഞ്ഞിരുന്നു. ഈ നിര്‍ദേശം വരും ദിവസങ്ങളില്‍ ഡിഎംആര്‍സിക്ക് ലഭിക്കും.തിങ്കളാഴ്ച പൊന്നാന്നിയില്‍
ഓഫീസ് തുറക്കും- ഇ. ശ്രീധരന്‍ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ കാര്യങ്ങള്‍ മന്ത്രിയുമായി സംസാരിക്കുന്നുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു. റെയില്‍വേ മന്ത്രിക്ക് ഇതിന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ അധികാരം ഉണ്ട്.കേരള സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ആര്‍ ആര്‍ ടി എന്തായാലും വരില്ലെന്നും കൂട്ടിച്ചേര്‍ത്തു.
















