ന്യൂദൽഹി : ഇത്തവണത്തെ യൂണിയൻ ബജറ്റിൽ പരിസ്ഥിതി സൗഹൃദ യാത്രാ ഗതാഗതത്തെ പ്രോത്സാഹിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പ്രധാന നഗര, സാമ്പത്തിക കേന്ദ്രങ്ങളിൽ ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ വികസിപ്പിക്കുമെന്ന് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ നിർദ്ദേശിച്ചു.
ഈ ഇടനാഴികൾ വളർച്ചാ കണക്ടറുകളായി പ്രവർത്തിക്കുകയും യാത്രാ സമയം കുറയ്‌ക്കുകയും മലിനീകരണം കുറയ്‌ക്കുകയും പ്രാദേശിക വികസനത്തെ പിന്തുണയ്‌ക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ഏഴ് അതിവേഗ റെയിൽ ഇടനാഴികളുടെ നിർദ്ദിഷ്ട റൂട്ടുകൾ
മുംബൈ-പൂനെ,
പൂനെ-ഹൈദരാബാദ്,
ഹൈദരാബാദ്-ബെംഗളൂരു,
ഹൈദരാബാദ്-ചെന്നൈ,
ചെന്നൈ-ബെംഗളൂരു,
ഡൽഹി-വാരണാസി
വാരണാസി-സിലിഗുരി
















