തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഭിന്നശേഷി സംവരണ പ്രശ്‌നത്തില്‍ പിണറായി സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി ക്രൈസ്തവ സഭയും സ്‌കൂള്‍ മാനേജ്‌മെന്റുകളും. സര്‍ക്കാര്‍ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ക്രൈസ്തവ അധ്യാപക സംഘടനകളും മാനേജ്‌മെന്റ് സംഘടനകളും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ഭിന്നശേഷി അധ്യാപക സംവരണ വിഷയത്തില്‍ എന്‍എസ്എസ് സുപ്രീംകോടതിയെ സമീപിച്ച് നേടിയെടുത്ത വിധി തങ്ങള്‍ക്കും ബാധകമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കമെന്നാണ് ക്രൈസ്തവ മാനേജ്‌മെന്റുകളുടെ ആവശ്യം. ഭിന്നശേഷി നിയമനം നടക്കാത്തതിനാല്‍ എയ്ഡഡ് സ്‌കൂളുകളിലെ മറ്റു നിയമനങ്ങളും പ്രതിസന്ധിയിലായിരുന്നു.
സര്‍ക്കാരിന്റേത് ക്രൂര സമീപനമെന്ന് ധര്‍ണ്ണയില്‍ സംസാരിച്ച കര്‍ദ്ദിനാള്‍ ക്ലിമിസ് ബാവ കുറ്റപ്പെടുത്തി.
















