തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഒഴിവുകള്‍ 2025 ഡിസംബര്‍ 31 ന് വിജ്ഞാപനം പുറപ്പെടുവിച്ച തിരുവിതാംകൂര്‍/ കൊച്ചി/ ഗുരുവായൂര്‍/ കൂടല്‍മാണിക്യം ദേവസ്വങ്ങളിലെ 22 കാറ്റഗറി നമ്പരുകളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 20 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി www.kdrb.kerala.gov.in സന്ദര്‍ശിക്കണം.
















