തിരുവനന്തപുരം: ഓട്ടിസം ബാധിതനായ 10 വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകന് 161 വര്‍ഷം തടവും പിഴയും ശിക്ഷ.87,000 രൂപയാണ് പിഴ.
പൗഡിക്കോണം സ്വദേശിയായ സന്തോഷ് കുമാറാണ് കുറ്റക്കാരനെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധിച്ചത്.2019 ജൂലായ് മാസം ആണ് കേസിനാധാരമായ സംഭവം. കുട്ടിയുടെ ശാരീരികവെല്ലുവിളി മുതലെടുത്താണ് പ്രതി ലൈംഗികാതിക്രമം കാട്ടിയത്.
സ്‌കൂളില്‍ വച്ചായിരുന്നു ഉപദ്രവിച്ചത്. പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചായിരുന്നു കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
















