ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്‌ക്കാണ് അന്വേഷണ ചുമതല.അന്വേഷണ സംഘത്തില്‍ ബെംഗളൂരു സൗത്ത് ഡിവിഷന്‍ ഡിസിപി ലോകേഷും ഉണ്ട്.
ആദായ നികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടായെന്നാണ് റോയിയുടെ കുടുംബം ആരോപിക്കുന്നതെങ്കിലും ഉദ്യോഗസ്ഥര്‍ ഈ ആരോപണം നിഷേധിച്ചു.റോയിയെ മാനസിക സമ്മര്‍ദത്തിലാക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഐടി ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി പറഞ്ഞത്.
സിജെ റോയിയുടെ സംസ്‌കാരം ഞായറാഴ്ച ബെംഗുളൂരുവില്‍ നടക്കും.കഴിഞ്ഞ ദിവസമാണ് ആദായ നികുതി വകുപ്പിന്റെ പരിശോധനയ്‌ക്കിടെ ഡോ സി ജെ റോയ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍ വച്ച് സ്വയം നിറയൊഴിച്ച് മരിച്ചത്.
















