തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് തലവൻ സി.ജെ. റോയിയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ട് അത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ വി.ഡി. സതീശൻ പറഞ്ഞു. കേവലം ഒരു ഇങ്കം ടാക്‌സ് റെയ്ഡിന്റെ പേരിൽ ഒരു ആത്മഹത്യ ചെയ്യാനിടയില്ല. അതിനാൽ ഈ വിഷത്തിൽ വിശദമായ അന്വേഷണം വേണം, സതീശൻ പറഞ്ഞു.
കർണ്ണാടകത്തിലാണ് സംഭവം ഉണ്ടായത്. അവിടെ ഭരിക്കുന്നത് കോൺഗ്രസ് സർക്കാരാണ്. കർണ്ണാടക സർക്കാർ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ടുമെന്റിന് (സിഐഡി) കേസ് കൈമാറി ഉന്നത അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാൻ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
















