
തിരുവനന്തപുരം: വനിതകള്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസിയുടെ പിങ്ക് ബസ് ഉടന്‍ നിരത്തിലിറങ്ങും. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്.
സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തില്‍ തിരുവനന്തപുരത്താണ് ആദ്യ സര്‍വീസ് ആരംഭിക്കുക. ഇത് വിജയിച്ചാല്‍ കൊച്ചിയിലേക്കും മറ്റ് നഗരങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കും.
പിങ്ക് ബസ് ജീവനക്കാരും വനിതകളായിരിക്കും. ബസിന് പിങ്ക് നിറമാണ് നല്‍കുന്നത്.