കോട്ടയം: കോട്ടയത്തെ ഹോട്ടലില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയായ 22 കാരനെയും, വാരിശ്ശേരി സ്വദേശിനിയായ 19 കാരിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കമിതാക്കളാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ശാസ്ത്രി റോഡിലുള്ള നിഷാ കോണ്ടിനെന്റലിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തതെന്ന് ജീവനക്കാര്‍ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
















