തിരുവനന്തപുരം: കേരള പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈടാക്കുന്ന അപേക്ഷാഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ 2023 ഏപ്രില്‍ 10 മുതലുള്ള നിരക്ക് പ്രകാരം ഒടുക്കിയവര്‍ക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. അപേക്ഷകളിന്മേല്‍ അര്‍ഹമായ റീഫണ്ട് ഫെബ്രുവരി 28നകം നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
















