മൂവാറ്റുപുഴ : പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി വെട്ടികൊലപെടുത്താൻ ശ്രമം. പ്രതി മുവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുവാറ്റുപുഴ മുടവൂർ തവളകവല ഭാഗത്ത് തോളൻകരയിൽ (കാപ്പിൽ പുത്തൻപുരയിൽ)വീട്ടിൽ സജീവ് (56)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതി രാവിലെ മുടവൂർ ഉള്ള വീട്ടിൽ എത്തി ഭാര്യയെയും തടയാൻ എത്തിയ മകളെയും വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.
സംഭവം നടന്ന ഉടനെ അന്വേഷണം വ്യാപിപ്പിച്ച മുവാറ്റുപുഴ പോലീസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ് ഐ മാരായ എം.വി ദിലീപ് കുമാർ , പി.സി ജയകുമാർ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, ഹാരിസ് എച്ച്,സന്ദീപ് ബാബു, കെ.പിനിസാർ, സന്ദീപ് പ്രഭാകർ, കെ.ടി നിജാസ് , വിനോയ് കക്കാട്ടുകുടി, ശ്രീജു രാജൻ, എസ്.എം ബഷീറ എന്നിവരുമുണ്ടായിരുന്നു.
















