ധാക്ക: ബംഗ്ലാദേശില്‍ അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്‌കനെ ഇസ്ലാമിക ഭീകരര്‍ മര്‍ദിച്ച് കൊന്നു. കുരിഗ്രാം ജില്ലയിലാണ് സംഭവം. രാജര്‍ഹട്ട് ഉപാസിലയിലെ ജോയ്‌ദേവ് മാല്‍സബാരി ഗ്രാമത്തില്‍ താമസിക്കുന്ന മധു ചന്ദ്ര ഷില്‍ (60) എന്നയാളാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ അയല്‍വാസിയായ അബേദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് മധു തന്റെ വീടിന് മുന്നില്‍ പച്ചക്കറി തൈകള്‍ നടാന്‍ തുടങ്ങിയപ്പോള്‍ അബേദ് അലിയും ഭാര്യ ലക്കി ബീഗവും മറ്റ് കുടുംബാംഗങ്ങളും ഇതിനെ എതിര്‍ക്കുകയും നട്ട പച്ചക്കറികള്‍ പിഴുതു കളയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനേത്തുടര്‍ന്നാണ് അക്രമി സംഘം മധുവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.
















