Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തൊഴില്‍ശക്തിയിലൂടെ പുരോഗതിയിലേക്ക്…

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍: 2

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 11:27 am IST
in Vicharam, Main Article

കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്നതിനും മികച്ച ലോജിസ്റ്റിക്സ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ഈ സംരംഭം ഇതുവരെ 1.25 ലക്ഷം കോടിയിലധികം രൂപയുടെ സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചു. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഗ്രാമീണ മേഖലയിലെ തൊഴിലിനും വികസനത്തിനുമായി വികസിത് ഭാരത് ജി റാം ജി എന്ന പേരില്‍ ഒരു നിയമം ആവിഷ്‌കരിച്ചു. ഈ പുതിയ നിയമം ഗ്രാമങ്ങളില്‍ 125 ദിവസത്തെ തൊഴില്‍ ഉറപ്പാക്കും. അതോടൊപ്പം അഴിമതിയും ചോര്‍ച്ചയും തടയാനും സഹായിക്കും. കര്‍ഷകര്‍ക്കും കന്നുകാലി വളര്‍ത്തുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പുതിയ സൗകര്യങ്ങള്‍ സൃഷ്ടിക്കും.

കൃഷി, കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയ മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തെ സര്‍ക്കാര്‍ ശക്തിപ്പെടുത്തി വരികയാണ്. ഇന്ന്, ത്രിഭുവന്‍ സഹകാരി സര്‍വ്വകലാശാലയിലൂടെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് പഠിക്കാനും മുന്നേറാനുമുള്ള അവസരങ്ങള്‍ ലഭിക്കുന്നു. കൂടാതെ, 10,000-ത്തിലധികം എഫ്പിഒ കളിലൂടെ കാര്‍ഷിക മേഖലയെ ശാക്തീകരിക്കുന്നു.

എല്ലാ പൗരന്മാര്‍ക്കും പുരോഗതിക്കായി തുല്യ അവസരങ്ങള്‍ നല്കുന്നതിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകൂ. അതിനാല്‍, സ്ത്രീകള്‍ നയിക്കുന്ന വികസനം
എന്ന മന്ത്രവുമായാണ് രാജ്യം ഇന്ന് മുന്നോട്ട് പോകുന്നത്.

കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മറ്റ് പദ്ധതികളുടേയും കേന്ദ്രബിന്ദുവായി സ്ത്രീകളെ പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന മുതല്‍ ജല്‍ ജീവന്‍ മിഷന്‍ വരെ, ഓരോ പദ്ധതിയിലും വനിതാ ഗുണഭോക്താക്കള്‍ക്ക് ഉയര്‍ന്ന മുന്‍ഗണന നല്കിയിട്ടുണ്ട്. ദേശീയ വികസനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി, 10 കോടി സ്ത്രീകളെ സ്വയംസഹായ സംഘങ്ങളുമായി ബന്ധിപ്പിച്ചു. ഇന്ന് രാജ്യത്തെ ‘ലഖ്പതി ദീദി’മാരുടെ എണ്ണം രണ്ട് കോടിയിലധികമാണ്. മൂന്ന് കോടി സ്ത്രീകളെ ലഖ്പതി ദീദിമാരായി ശാക്തീകരിക്കുക എന്ന ലക്ഷ്യം ഉടന്‍ കൈവരിക്കും. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ ”നമോ ഡ്രോണ്‍ ദീദി” പദ്ധതി സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമാണ്. വിദഗ്ധ പരിശീലനം ലഭിച്ച ഈ ഡ്രോണ്‍ ദീദിമാര്‍ ആധുനിക സാങ്കേതികവിദ്യയിലൂടെ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു.

സ്ത്രീകളുടെ സാമ്പത്തിക പുരോഗതിയോടൊപ്പം അവരുടെ പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2025 സെപ്തംംബറില്‍ ആരംഭിച്ച ”സ്വസ്ഥ് നാരി, സശക്ത് പരിവാര്‍” യജ്ഞത്തിന്റെ ഭാഗമായി ഏകദേശം ഏഴ് കോടി സ്ത്രീകളുടെ ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി. രോഗങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കാന്‍ ഈ യജ്ഞം സ്ത്രീകളെ സഹായിച്ചു.
ശ്രീ ഗുരു തേഗ് ബഹാദുര്‍ നമ്മെ പഠിപ്പിച്ചത് ഇപ്രകാരമാണ് ”ഭയ് കഹു കോ ദേത് നൈ, നൈ ഭയ് മാനത് ആന്‍” അതായത്, നാം മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാനോ മറ്റുള്ളവരുടെ ഭയത്തിന് കീഴില്‍ ജീവിക്കാനോ പാടില്ല.

ഈ നിര്‍ഭയത്വത്തിന്റെ കരുത്തില്‍ മാത്രമേ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കൂ. അധികാരം ഉത്തരവാദിത്വത്തോടും വിവേകത്തോടും കൂടി എങ്ങനെ ഉപയോഗിക്കാമെന്ന് ഭാരതം തെളിയിച്ചു കഴിഞ്ഞു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വേളയില്‍ ഭാരത പ്രതിരോധ സേനയുടെ വീര്യത്തിനും കരുത്തിനും ലോകം സാക്ഷ്യം വഹിച്ചു. സ്വന്തം വിഭവങ്ങള്‍ ഉപയോഗിച്ച് നമ്മുടെ രാജ്യം ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തു. ഭാരതത്തിനെതിരായ ഏതൊരു ഭീകരാക്രമണത്തിനും ശക്തവും നിര്‍ണ്ണായകവുമായ മറുപടി നല്‍കുമെന്ന ശക്തമായ സന്ദേശം കേന്ദ്രം നല്‍കിക്കഴിഞ്ഞു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതും ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ‘സുദര്‍ശന്‍ ചക്ര ദൗത്യം’ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മാവോയിസ്റ്റ് ഭീകരതയ്‌ക്കെതിരെയും സുരക്ഷാസേന നിര്‍ണ്ണായകമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. വര്‍ഷങ്ങളായി രാജ്യത്തെ 126 ജില്ലകളില്‍ അരക്ഷിതാവസ്ഥയുടെയും ഭയത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പല തലമുറകളുടെയും ഭാവി ഇരുട്ടിലേക്ക് തള്ളിവിട്ടു. നമ്മുടെ യുവാക്കളും ഗോത്രവര്‍ഗ്ഗക്കാരും ദളിത് സഹോദരീസഹോദരന്മാരുമാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാവോയിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന രണ്ടായിരത്തോളം വ്യക്തികള്‍ കീഴടങ്ങി.

മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ നടക്കുന്ന മാറ്റങ്ങള്‍ക്ക് രാജ്യം മുഴുവന്‍ സാക്ഷ്യം വഹിക്കുന്നു. 25 വര്‍ഷത്തിന് ശേഷം ബിജാപുരിലെ ഗ്രാമത്തില്‍ ബസ് എത്തിയപ്പോള്‍ ഗ്രാമവാസികള്‍ അത് ആഘോഷിച്ചു. ബസ്തര്‍ ഒളിമ്പിക്സില്‍ യുവാക്കള്‍ ആവേശത്തോടെ പങ്കെടുക്കുന്നു. ആയുധം ഉപേക്ഷിച്ചവര്‍ ഇപ്പോള്‍ ജഗ്ദല്‍പുരിലെ ‘പന്ദും കഫേ’യില്‍ സേവനം അനുഷ്ഠിക്കുന്നു.

പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ ഇതുവരെ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ, 17 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഉല്‍പ്പാദനവും നടന്നു കഴിഞ്ഞു. ഭാരതത്തിന്റെ ഇലക്ട്രോണിക്സ് മേഖല അഭൂതപൂര്‍വമായ വേഗത്തിലാണ് വികസിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇലക്ട്രോണിക്സ് ഉല്‍പ്പാദനം ആറിരട്ടി വര്‍ദ്ധിച്ചു. ഇന്ന് അത് 11 ലക്ഷം കോടി രൂപ എന്ന നിലയില്‍ എത്തിയിരിക്കുന്നു. 2025-ല്‍ ഭാരതത്തിന്റെ പ്രതിരോധ ഉല്‍പ്പാദനം 1.5 ലക്ഷം കോടി രൂപ കടന്നു. പ്രതിരോധ കയറ്റുമതിയും 23,000 കോടി രൂപ എന്ന റെക്കോര്‍ഡ് മറികടന്നു. ‘ഓപ്പറേഷന്‍ സിന്ദൂറി’നു ശേഷം, ‘മെയ്ഡ്-ഇന്‍-ഇന്ത്യ’ പ്രതിരോധ പ്ലാറ്റ്‌ഫോമുകളിലുള്ള വിശ്വാസം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ആഗോള നിക്ഷേപത്തിലും കയറ്റുമതിയിലുമുള്ള ഭാരതത്തിന്റെ വിഹിതം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഭാരതത്തിന് ഏകദേശം 750 ശതകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചു.
(തുടരും)

 

Tags: InvestmentInfrastructureCentral GovernmentAgriculturemodernizationlogisticsDroupathi murmu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

India

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Article

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.