ഇടുക്കി: തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദിച്ചെന്ന് പരാതി.മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം. ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. മറ്റൊരു ബസിലെ യാത്രക്കാരന്‍ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ആരെയാണ് മര്‍ദ്ദിച്ചത് എന്നോ മര്‍ദന വിവരമോ അറിയില്ലെന്ന് ഇടുക്കി ഡിടിഒ പറഞ്ഞു.യാത്രക്കാരന്‍ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.ഇടുക്കിയിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അല്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതരില്‍ നിന്നുള്ള വിശദീകരണം.
















