കണ്ണൂര്‍: ഡിവൈഎഫ്ഐ – യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുളള സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് പയ്യന്നൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സത്യാഗ്രഹത്തിന് പിന്തുണ അറിയിച്ച് യൂത്ത്‌കോണ്‍ഗ്രസ് ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിരുന്നു.
ഈ ഫ്‌ലക്‌സുകള്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചാണ് സംഘര്‍ഷത്തിന് കാരണം.സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിലേക്ക് പ്രകടനം നടത്തിയപ്പോള്‍ വീണ്ടും സംഘര്‍ഷമുണ്ടാക്കി.
സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
















