പെരുമ്പാവൂർ : കഞ്ചാവ് പിടികൂടിയ കേസിൽ ഇതര സംസ്ഥാനക്കാരിയായ യുവതി അറസ്റ്റിൽ. പള്ളിപ്രം ചെറുവേലിക്കുന്ന് ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സഹബ് നഗർ അരുണ കത്തൂൻ ബിബി (35) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും 2.995 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു.
നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലും അരുണയ്‌ക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ജിൻസൺ ഡൊമനിക്ക്, എസ്ഐ മാരായ പി.എം. റാസിഖ്, ജോസി എം ജോൺസൺ, എസ് സി പി ഒ മാരായ ജയന്തി, നിഷാദ് എന്നിവരാണ് ഉണ്ടായിരുന്നത്.
















