തിരുവനന്തപുരം: യൂണിഫോമില്‍ ബാറിലെത്തി മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത വനിതകളടക്കം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പന്‍ഷന്‍. വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ജി. സുനില്‍കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആശ, അഞ്ജന എന്നിവര്‍ക്കെതിരെയാണ് നടപടി.
കോവളത്തെ ഡയമണ്ട് പാലസ് ഹോട്ടലില്‍ ആയിരുന്നു മദ്യ സല്‍ക്കാരം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഉദ്യോഗസ്ഥരുടെ നടപടി വകുപ്പിന് നാണക്കേട് ഉണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.പിന്നാലെയാണ് മൂവരെയും സസ്പെന്‍ഡ് ചെയ്തത്.
















