തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നേമത്ത് മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംഘപരിവാറിനെതിരെ പോരാടുന്ന വലിയ യോദ്ധാവായി സ്വയം ചമയാന്‍ വി.ഡി.സതീശന്‍ നടത്തുന്ന ശ്രമങ്ങള്‍ കൗതുകകരമാണ്.
ബിജെപിയോട് മൃദുസമീപനം കാട്ടുന്നതും കോണ്‍ഗ്രസിന്റെ നിലപാടില്ലായ്‌മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുള്ളതാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.വെറുതെ പ്രസംഗപീഠങ്ങളില്‍ ഇരുന്നു വാചകക്കസര്‍ത്ത് നടത്തിയാല്‍ സംഘപരിവാര്‍ വിരുദ്ധത തെളിയിക്കാനാവില്ല.
വി.ഡി.സതീശന്‍ ക്ഷണം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ശിവന്‍കുട്ടി പറഞ്ഞു.പോറ്റിയും ഗോവര്‍ധനും സോണിയ ഗാന്ധിയുടെ വീട്ടില്‍ പോയത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.
















