കോട്ടയം: കൂട്ടിക്കല്‍ മേലേത്തടം ഭാഗത്ത് തോട്ടത്തില്‍ ജോലിക്കെത്തിയ സ്ത്രീകള്‍ പുലിയെയും കുഞ്ഞുങ്ങളെയും കണ്ട സംഭവത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തോട്ടം തൊഴിലാളികളും കൃഷിയിടങ്ങളില്‍ പോകുന്നവരും ശ്രദ്ധിക്കണമെന്നും സന്ധ്യാസമയങ്ങളിലും പുലര്‍ച്ചെയും പുറത്തിറങ്ങുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് നിര്‍ദ്ദേശിച്ചു.
പുലിയെ കണ്ടതായി തോട്ടം തൊഴിലാളികള്‍ നാട്ടുകാര്‍ അറിയിച്ചതിനെത്തുടന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പുലിയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതിനായി വല്ലേന്ത, മേലേത്തടം, കൊടുങ്ങ എന്നീ പ്രദേശങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.















