തിരുവനന്തപുരം: കെ റെയിലിന് ബദല്‍ പാതാ നിര്‍ദ്ദേശം കൈമാറിയ മെട്രോ മാന്‍ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ ഒഴിവാക്കി സര്‍ക്കാര്‍ ആര്‍ആര്‍ടിഎസ് പ്രഖ്യാപിച്ച ശേഷമാണ് പരിഹാസം.
ശ്രീധരന്‍ പറഞ്ഞത് കേട്ട് ദല്‍ഹിക്ക് പോയപ്പോള്‍ കേന്ദ്രമന്ത്രിക്ക് പദ്ധതിയെ കുറിച്ച് അറിവില്ലെന്നായിരുന്നു പരിഹാസം. ആര്‍ആര്‍ടിഎസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ഒരേ മനസോടെ മുന്നോട്ട് പോയ സര്‍ക്കാറും മെട്രോമാനും ഇപ്പോള്‍ രണ്ട് വഴിയിലാണ്. ശ്രീധരനെ വെട്ടാന്‍ കൂടിയാണ് സര്‍ക്കാര്‍ ആര്‍ആര്‍ടിഎസിലേക്ക് മാറിയത്. കെ റെയില്‍ അനിശ്ചിതത്വത്തിലായപ്പോഴാണ് ശ്രീധരന്‍ ബദല്‍ പാതാ നിര്‍ദ്ദേശം കൈമാറിയത്. അത് ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോയെങ്കിലും ഒന്നും നടന്നില്ല. സര്‍ക്കാര്‍ തന്റെ നിര്‍ദ്ദേശം വേണ്ട രീതിയില്‍ കേന്ദ്രത്തിലെത്തിച്ചില്ലെന്നാണ് ശ്രീധരന്‍ പറഞ്ഞത്.
അതേസമയം, താന്‍ മുന്നോട്ട് വച്ച ബദലിന് കേന്ദ്രം ഉടന്‍ അനുമതി നല്‍കുമെന്നാണ് ശ്രീധരന്‍ പറയുന്നത്.















