കൊച്ചി:ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യൂ.വോട്ട് ചുരത്താന്‍ കിറ്റിന്റെ സാധ്യതകള്‍ ഇല്ലാതായപ്പോള്‍, ഇനി ഒരേയൊരു രക്ഷ ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്ത സ്വപ്നങ്ങള്‍ കുത്തിനിറച്ച ബജറ്റ് മാത്രം.ഫേസ്ബുക്കില്‍ ആണ് ജോയ് മാത്യു പരിഹാസവുമായി കുറിപ്പിട്ടത്.
വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടായെന്ന പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ബി ജെ പിയും സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
















