ന്യൂദല്‍ഹി : യൂറോപ്യന്‍ യൂണയിനുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാരക്കരാര്‍ തുണിക്കയറ്റുമതി രംഗത്ത് ഭീഷണിയാകുന്നത് ബംഗ്ലാദേശിനെന്ന് വിലയിരുത്തല്‍. ഈ സ്വതന്ത്രവ്യാപാരക്കരാറിന്റെ വെളിച്ചത്തില്‍ യൂറോപ്പിലേക്കുള്ള തുണി കയറ്റുമതിയിൽ ഇന്ത്യ വലിയ കുതിപ്പ് കൈവരിക്കാന്‍ ഒരുങ്ങുകയാണ്.
കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറയുന്നത് കേള്‍ക്കുക: “യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കുന്നതോടെ ഇന്ത്യയുടെ തുണി കയറ്റുമതി 700 കോടി ഡോളറിൽ നിന്ന് 3000 മുതല്‍ 4000 കോടി ഡോളറായി വേഗത്തിൽ ഉയർത്താൻ കഴിയും”.
ഇത് ഏറ്റവും വലിയ അടിയാവുക ബംഗ്ലാദേശിനാണ്. “പൂജ്യം നികുതിയില്‍ യൂറോപ്പിലേക്കുള്ള കയറ്റുമതി സാധ്യമായതോടെയാണ് ബംഗ്ലാദേശ് 30 ബില്യൺ ഡോളറിന്റെ വിഹിതം പിടിച്ചെടുത്തത്. ഇപ്പോഴിതാ ഇന്ത്യയ്‌ക്കും ഈ പൂജ്യം നികുതിയില്‍ തുണി കയറ്റുമതി സാധ്യമാവും. “- പീയൂഷ് ഗോയല്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ആകെ വസ്ത്ര-തുണി വിപണി 26350 കോടി ഡോളറിന്‍റേതാണ്. ഇതില്‍ നിന്നും ഇന്ത്യയ്‌ക്ക് 3000 മുതല്‍ 4000 കോടി ഡോളര്‍ വരെ വസ്ത്ര-തുണി കയറ്റുമതിലൂടെ നേടാനാകുമെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ നിലവില്‍ വന്നത്. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ കയറ്റുമതി ബിസിനസിനെ തിരിച്ചുവിട്ട് ഈ നഷ്ടംനികത്താനുള്ള മോദിയുടെ ശ്രമങ്ങള്‍ക്ക് വലിയ ഊര്‍ജ്ജമായി മാറിയിരിക്കുകയാണ് ഇ്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്രവ്യാപാരക്കരാര്‍.
















