Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെ സവിശേഷ ഭിന്നശേഷി സർഗോത്സവത്തിലും സുവിശേഷ വേട്ടയോ?

രാമാനുജന്‍ by രാമാനുജന്‍
Jan 28, 2026, 04:19 pm IST
in Kerala, Special Article

കേരള സർക്കാരിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 മുതല്‍ മൂന്നു ദിവസങ്ങളിലായി തിരുവനന്തപുരം ടാഗോർ തിയേറ്ററിലും വിമന്‍സ് കോളേജ് വളപ്പിലുമായി നടന്ന സവിശേഷ ഭിന്നശേഷി സർഗോത്സവം കാണാന്‍ ഞാൻ പോയിരുന്നു. എന്റെ സുഹൃത്തും ദിവ്യാംഗനുമായ മനു (യഥാര്‍ത്ഥ പേരല്ല) അവിടെ ഒരു സ്റ്റാൾ ഇട്ടിരുന്നു. മേളകളില്‍ വരുന്ന ധാരാളം പേര്‍ അവിടെ കാണുന്ന ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍, വ്യക്തികള്‍, സംരംഭങ്ങള്‍ തുടങ്ങി പല കാര്യങ്ങളെ കുറിച്ചും ചോദിച്ചറിയുകയും പിന്നീട് അതുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യാറുണ്ട്. ഇത്തരം മേളകളുടെ ഉദ്ദേശം അതിന്റെ തീം പൊതുസമൂഹത്തെ പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ്. അതുകൊണ്ടു തന്നെ മേളയുടെ രണ്ടാം ദിവസം മനുവിന്റെ സ്റ്റാളില്‍ വന്ന ഒരു ചെറുപ്പക്കാരി അയാളുടെ വിശേഷങ്ങള്‍ പ്രത്യേക കൗതുകത്തോടെ ചോദിച്ചറിഞ്ഞിട്ട് പോയപ്പോള്‍ അയാള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഒരു ഭിന്നശേഷി വിദ്യാലയത്തിലെ ടീച്ചര്‍ കൂടിയായിരുന്നു അവര്‍.

മേള അവസാനിക്കുന്ന മൂന്നാം ദിവസം രാവിലെ വീണ്ടും അവര്‍ മനുവിനെ കാണാന്‍ വന്നു. ഇത്തവണ കൂടെ ഒരു പാസ്റ്ററും ഉണ്ടായിരുന്നു. മനുവിനോട് സൗഹൃദം പുതുക്കിക്കൊണ്ട് യേശുവിനെ പറ്റിയൊക്കെ സംസാരിക്കാൻ തുടങ്ങി. “സഹോദരാ നിങ്ങള്‍ ക്രിസ്തുവിൽ വിശ്വസിക്കണം. നിങ്ങടെ പ്രശ്നങ്ങളെല്ലാം ഇതാ തീരാന്‍ പോകുന്നു” എന്നൊക്കെ ഉപദേശിച്ചു. മനു ഒരു ഭിന്നശേഷിക്കാരൻ ആണെങ്കിലും ജീവിതത്തില്‍ വളരെയേറെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന ഒരാളാണെങ്കിലും ബുദ്ധിമാനും ഉറച്ച ക്ഷേത്ര വിശ്വസിയുമാണ്. സൗഹൃദം വെടിയാതെ തന്നെ മനു തന്റെ നിലപാടുകള്‍ അറിയിച്ചെങ്കിലും, സുവിശേഷകര്‍ വിടാന്‍ കൂട്ടാക്കിയില്ല. അതോടെ അദ്ദേഹം അവര്‍ പറയുന്നതിലെ യുക്തിരാഹിത്യം ചൂണ്ടിക്കാണിച്ചു.

തനിക്ക് നിരവധി പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും, ആര്‍ സി സി, ശ്രീചിത്ര പോലുള്ള സ്ഥാപനങ്ങളില്‍ മാരക രോഗങ്ങള്‍ ബാധിച്ചു കിടക്കുന്ന പല രോഗികളെയും അപേക്ഷിച്ചു നോക്കുമ്പോള്‍ തന്റെ പ്രശ്നങ്ങള്‍ ചെറുതാണെന്നും, സുവിശേഷകര്‍ക്ക് അത്ര ഉറപ്പുണ്ടെങ്കില്‍ അത്തരം മനുഷ്യരുടെ പ്രശ്നങ്ങളാണ് പ്രാര്‍ത്ഥനയിലൂടെ പരിഹരിച്ചു കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുവില്‍ വിശ്വസിച്ചാല്‍ മനുവിന്റെ ബിസിനസ് മെച്ചപ്പെടുമെന്നും ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒക്കെ നീങ്ങുമെന്നുമുള്ള വാഗ്ദാനങ്ങളായി. അതിനു മറുപടിയായി തനിക്ക് വിധിച്ചിട്ടുള്ളത് തന്റെ മുന്നില്‍ വരുമെന്നും, താന്‍ അതുകൊണ്ട് സംതൃപ്തനാണെന്നും മനു പറഞ്ഞു. മുമ്പായിരുന്നെങ്കില്‍ ഇത്തരം അവസരത്തില്‍ തന്റെ പ്രതികരണം ഇങ്ങനെയാകുമായിരുന്നില്ലെന്നും മനു സൂചിപ്പിച്ചു.

മേളയുടെ അവസാന ദിവസം കൂടിയായ അന്നേ ദിവസം വൈകിട്ട് സ്റ്റാൾ ക്ലോസ് ചെയ്യുന്നതിനു മുമ്പ് ആ ചെറുപ്പക്കാരിയും പാസ്റ്ററും വീണ്ടും എത്തി. ഇത്തവണ സുവിശേഷ ടീം വെള്ള പേപ്പറിൽ പൊതിഞ്ഞ ഒരു ‘പുതിയ നിയമം’ പുസ്തകവും കൈയ്യില്‍ കരുതിയിരുന്നു. അതവര്‍ മനുവിന് കൊടുത്തു. അത് വായിക്കണമെന്നും, അന്നു രാത്രി കർത്താവിന്റെ അനുഗ്രഹ വര്‍ഷം മനുവിന് മേല്‍ ഉറപ്പായി ഉണ്ടാവുമെന്നും, അയാളുടെ ബുദ്ധിമുട്ടുകൾ എല്ലാം നീങ്ങുമെന്നുമൊക്കെ നിര്‍ലോഭം വാഗ്ദാനങ്ങൾ ചൊരിഞ്ഞു. ദൈവത്തിന്റെ അത്ഭുതം കണ്ടശേഷം സുവിശേഷകരെ വിളിക്കാൻ അവരുടെ നമ്പരും ആ ബൈബിളിനുള്ളിൽ എഴുതിയിട്ടുണ്ടായിരുന്നു. ഒരു തവണ ഒട്ടും സൗഹൃദപരമല്ലാതെ പ്രതികരിച്ചിട്ട് പോലും വീണ്ടും അയാളെ തേടി എത്താനുള്ള മതപ്രചാരകരുടെ ഈ തൊലിക്കട്ടി രാഷ്‌ട്രീയക്കാരെ ലജ്ജിപ്പിയ്‌ക്കുന്നതാണ്. ഇങ്ങനെ വന്ന ആ ചെറുപ്പക്കാരിയും കുടുംബവും അടുത്തിടെ ക്രിസ്തു വിശ്വാസത്തിലേക്ക് മാറിയ ഹിന്ദുക്കൾ ആയിരുന്നു എന്നാണ് അവർ തന്നെ സ്വയം മനുവിന് പരിചയപ്പെടുത്തിയത്. അത് സത്യമാണോ എന്ന് മനുവിന് ഉറപ്പില്ല. അവരുടെ ഭർത്താവിന് ഒരു ആപത്ത് വന്നുവെന്നും അതിൽ നിന്നും യേശു അവരെ രക്ഷിച്ചുവെന്നും, അതോടെ കുടുംബത്തോടെ മതം മാറിയതാണ് എന്നുമാണ് അവർ പറഞ്ഞത്.

പ്രബുദ്ധമെന്ന് എല്ലാവരും അവകാശപ്പെടുന്ന കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ ഒരാഴ്ച മുമ്പ് അരങ്ങേറിയ നാടകമാണിത്. ഇത്തരം വേട്ടകള്‍ക്ക് ദിവസേന ഇരകളാകുന്ന ഹിന്ദുക്കള്‍ ഇതില്‍ നിന്ന് എന്താണ് പഠിയ്‌ക്കേണ്ടത് ? എന്തുകൊണ്ട് മതം മാറ്റ മാഫിയ മുസ്ലീങ്ങള്‍ക്കു നേരെ ഈ വലവീശുന്നില്ല ? മറ്റുള്ളവര്‍ നേരിടുന്ന സാധാരണ വെല്ലുവിളികളേക്കാള്‍ പലമടങ്ങ്‌ വലുതായ പല പ്രതിസന്ധികളും നേരിടേണ്ടി വരുന്നവരാണ് ഭിന്നശേഷിക്കാര്‍. അത്തരം മനുഷ്യര്‍ ഒത്തുകൂടുന്ന ഇതുപോലുള്ള പരിപാടികളില്‍ തങ്ങള്‍ക്ക് എളുപ്പത്തില്‍ വലയിലാക്കാന്‍ കഴിയുന്ന ധാരാളം പേര്‍ എത്തുമെന്ന് മതംമാറ്റക്കാര്‍ തിരിച്ചറിയുന്നു. മത്സ്യം കൂടുതല്‍ ഉള്ളിടങ്ങളില്‍ വലയെറിഞ്ഞാല്‍ മീന്‍ കിട്ടാനുള്ള സാദ്ധ്യത കൂടുന്നതു പോലെ, കൃത്യമായ പരിശീലനവും പ്ലാനിങ്ങും നടത്തിയാണ് ഈ മതംമാറ്റ കച്ചവടക്കാര്‍ കളത്തിലിറങ്ങുന്നത്. രോഗികള്‍, ദിവ്യാംഗര്‍, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍, കുറ്റവാളികള്‍ തുടങ്ങി മാനസികമായി സ്വാധീനിക്കപ്പെടാന്‍ എളുപ്പമുള്ള മനുഷ്യരെ ഒരുമിച്ചു കിട്ടാന്‍ സാദ്ധ്യതയുള്ള ആശുപത്രികള്‍, അനാഥാലയങ്ങള്‍, ജയിലുകള്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഇവര്‍ ലക്ഷ്യം വയ്‌ക്കുന്നു. മനുവിനെ പോലുള്ള എത്ര വ്യക്തികളേയും കുടുംബങ്ങളേയും ദിവസേന അവര്‍ ഇതുപോലെ ചൂണ്ടയിട്ട് പിടിയ്‌ക്കുന്നുണ്ടാവും ?

ഒരു ഭിന്നശേഷിക്കാരനോ, ദരിദ്രനോ, രോഗിക്കോ മോഹന വാഗ്ദാനങ്ങള്‍ കൊടുത്ത് സമീപിക്കുമ്പോള്‍ ഇത്തരം മതം മാറ്റക്കാരുടെ കണ്ണില്‍ നോക്കി കൃത്യമായ മറു ചോദിക്കാന്‍ നമുക്ക് കഴിയണം. ക്രിസ്തുവിലും സഭയിലും വിശ്വസിക്കുന്ന സ്വന്തം കൂട്ടത്തിലുള്ള ഭിന്നശേഷിക്കാരുടെ അടുക്കല്‍ എന്തുകൊണ്ട് നിങ്ങള്‍ ഈ വാഗ്ദാനങ്ങളുമായി പോകുന്നില്ല ? അല്‍പ്പ സ്വല്‍പ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആരും അത്തരത്തില്‍ സഹായം ആവശ്യമുള്ള നിരവധി ക്രൈസ്തവരെ കണ്ടിട്ടുണ്ടാവും. എന്തുകൊണ്ട് ക്രിസ്തുവിന്റെ അത്ഭുതം ഇപ്പോഴും അവരുടെ ജീവിതങ്ങളില്‍ കാണുന്നില്ല എന്ന് മതക്കച്ചവടക്കാരെ കൊണ്ട് മറുപടി പറയിക്കണം. മറ്റു മതങ്ങളില്‍ നിന്നും ക്രൈസ്തവ സഭയിലേക്ക് ആളെ കൂട്ടാന്‍ മാത്രമേ ക്രിസ്തു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയുള്ളോ ? ഒരു മനുഷ്യന്‍ ഏറ്റവും ആര്‍ത്തനായി താന്‍ വിശ്വസിക്കുന്ന ദൈവത്തിനു മുന്നില്‍ കേഴുന്നത് ജീവന് അപകടം നേരിടുമ്പോഴാണല്ലോ ? അങ്ങനെ കൊലയാളികളുടെ മുന്നില്‍ പെടുന്നവരേക്കാള്‍ സഹായം ആവശ്യമുള്ളവരായി മറ്റാരും ഉണ്ടാവില്ല. എന്നാല്‍ ഓരോ ദിവസവും ജിഹാദികള്‍ ഡസന്‍ കണക്കിന് ക്രൈസ്തവരെ പൈശാചികമായി പീഡിപ്പിച്ചു കൊല്ലുന്ന വാര്‍ത്തകളാണ് നൈജീരിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്. സ്വന്തം ജനങ്ങളുടെ കാര്യത്തില്‍ പ്രവര്‍ത്തിക്കാത്ത ഈ അത്ഭുതത്തെ കുറിച്ച് ഈ മതംമാറ്റക്കാര്‍ എന്തുകൊണ്ട് മിണ്ടുന്നില്ല ?

Tags: festivalKerala GovernmentDisabled Children
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.