തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരവെ തദ്ദേശ സ്ഥാപനങ്ങളിലെ സി ഐ ടി യു യൂണിയനില്‍ ഉള്‍പ്പെടുന്നവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടന .900 ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരില്‍ 872 പേരും സി ഐ ടി യു യൂണിയന്‍ അംഗങ്ങളാണെന്നും ദേശാഭിമാനി വരിക്കാരാണെന്നുമാണ് സി ഐ ടി യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എളമരം കരീമിന് ടെക്‌നിക്കന്‍ അസിസ്റ്റന്റ്മാരുടെ സംഘടന (സി ഐ ടി യു) നല്‍കിയ കത്തിലുളളത്.
തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണമാറ്റം ഉണ്ടാകുന്നതിനാല്‍ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥിരപ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.തദ്ദേശ സ്ഥാപനങ്ങളില്‍ 12 വര്‍ഷം പൂര്‍ത്തിയായ 900 ടെക്‌നിക്കല്‍ അസിസ്റ്റന്റ മാരുണ്ട്. ഇവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് എളമരം കരീമിന് കത്ത് നല്‍കിയത്. 900 ത്തില്‍ 872 പേരും സി ഐ ടി യു യൂണിയന്‍ അംഗങ്ങളാണ്. 186 പേര്‍ സി പി എം അംഗങ്ങളുമാണ്.
കത്ത് സി ഐ ടി യു സംസ്ഥാന കമ്മിറ്റി തദ്ദേശ വകുപ്പ് മന്ത്രിയ്‌ക്ക് കൈമാറി.ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ 900 ത്തോളം പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടത്തിയത്.
മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം അഭിപ്രായവും റിപ്പോര്‍ട്ടും തേടി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജില്ല ജോയിന്റ് ഡയറക്ടര്‍മാര്‍ക്ക് കത്തയച്ചു. സ്വാഭാവിക നടപടി മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നാണ് തദ്ദേശ വകുപ്പ് മന്ത്രി ഇതേ കുറിച്ച് പറഞ്ഞത്.
















