തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി, സിപിഎമ്മിന്റെ സമീപകാല നേതാക്കളിൽ ഏറ്റവും ജനകീയൻ. വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിക്കുമ്പോൾ മലയാളികൾ ഒന്നടങ്കം സന്തോഷിക്കുന്നുണ്ട് . എന്നാൽ അതില്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎമ്മിനുമാണെന്ന് വ്യക്തമായി പറയുകയാണ് ബിജെപി നേതാവ് യുവരാജ് ഗോകുൽ .
ജീവിച്ചിരിക്കുമ്പോൾ പകയോടെ നോക്കിയിരുന്ന പലരും മരിച്ച ശേഷവും ആ പക കാത്തു സൂക്ഷിക്കുന്നുണ്ടെന്നും യുവരാജ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
മരിച്ചാലും തീരാത്തതാണോ ചിലരുടെ പക ??
ശ്രീ. വി.എസ് അച്ചുതാനന്ദന് രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു….
സകല രാഷ്‌ട്രീയ പേജുകളിലും അതുണ്ട്…. പിണറായിയുടെയും സിപിഎം കേരളയുടെയും പേജിലൊഴികെ….
അതിപ്പോള്‍ ഒരിക്കലും ലഭിക്കില്ലെന്ന് അറിയാവുന്ന ഒന്ന് അര്‍ഹനായ മറ്റൊരാള്‍ക്ക് ലഭിക്കുന്നതിലുണ്ടാകുന്ന അസ്വസ്ഥതയാകും….
ശ്രീ വി.എസ് ന് അഭിനന്ദനങള്‍….
















