1943 ജനുവരി 7ന് ഇരിങ്ങാലക്കുടയില്‍ ജനനം. അച്ഛന്‍ സിവില്‍ എന്‍ജിനീയറായിരുന്ന കൃഷ്ണന്‍ നായര്‍. അമ്മ വിശാലാക്ഷിയമ്മ. കലാമണ്ഡലം വിമലാ മേനോന്‍, മോഹിനിയാട്ടം ആചാര്യയാണ്. തിരുവനന്തപുരത്തെ കേരള നാട്യ അക്കാദമിയുടെ സ്ഥാപകയാണ്.
മോഹിനിയാട്ടവും കര്‍ണാടക സംഗീതവും പഠിച്ചു. സ്‌കൂള്‍ പഠന ശേഷം 1960ല്‍ കലാമണ്ഡലത്തില്‍ മോഹിനിയാട്ടത്തിന് ചേര്‍ന്നു. കലാമണ്ഡലം സത്യഭാമ, തോട്ടാശേരി ചിന്നമ്മു അമ്മ എന്നിവരായിരുന്നു അദ്ധ്യാപകര്‍. തഞ്ചാവൂര്‍ ഭാസ്‌കര റാവുവില്‍ നിന്ന് ഭരതനാട്യവും പഠിച്ചു.
വിശ്വനാഥ മേനോനാണ് ഭര്‍ത്താവ്. വിനോദ് മകന്‍. ചലച്ചിത്ര താരം വിന്ദുജ മേനോനാണ് മകള്‍. ഏറെക്കാലം കടുംബസമേതം ഭൂട്ടാനിലായിരുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ഫെലോഷിപ്പുകളും നേടിയിട്ടുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളം അനവധി ശിഷ്യകളുള്ള നൃത്താദ്ധ്യാപികയാണ്. ഇപ്പോള്‍ പദ്മശ്രീ ലഭിച്ച ഇവര്‍ ശാസ്ത്രീയ നൃത്തത്തിന് നല്‍കിയ സംഭാവനകള്‍ അതുല്യമാണ്.













