Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയുടെ മാഹാത്മ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 06:15 am IST
in Samskriti

ഭക്തിയെന്നാല്‍ ശക്തിയാണ്, ധൈര്യമാണ്, ജീവിക്കാനുള്ള പ്രചോദനമാണ് എന്തെല്ലാം തടസങ്ങളുണ്ടായാലും, അനേക ജന്മങ്ങള്‍ക്കുശേഷം പണിപ്പെട്ട് ലഭിച്ച മര്‍ത്ത്യജന്മം ധന്യമാകാന്‍ ഓരോരുത്തരും സ്വന്തം മനസ്സില്‍ അല്‍പമെങ്കിലും ഭക്തി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കേണ്ടതാണ്.

ഭഗവാനില്‍ പൂര്‍ണ വിശ്വാസം നമുക്കു വേണം. നാം ഒരു യാത്രയ്‌ക്ക് ഒരുങ്ങുമ്പോള്‍ ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്തു വയ്‌ക്കാറുണ്ട്! ആ ഒരു ചെറിയ കടലാസ് കഷ്ണം ഉള്ളത് കൊണ്ട് നമുക്കുള്ള സീറ്റ് ആരും എടുക്കുകയില്ല എന്നു വിശ്വസിക്കുന്നില്ലേ. അത്രയും വിശ്വാസം എന്തു കൊണ്ടു ഭഗവാനില്‍ വയ്‌ക്കുന്നില്ല?. പ്രാര്‍ത്ഥന എന്ന ടിക്കറ്റ് എടുത്തു കഴിഞ്ഞാല്‍ നമുക്കുള്ളത് തീര്‍ച്ചയായും നമുക്കു തന്നെ കിട്ടും എന്ന വിശ്വാസം വേണം. ദൃഢമായ വിശ്വാസം.

ദൃഢ വിശ്വാസവും ഭക്തിയും ഭഗവാനില്‍ നമുക്കും വരണം. അത് പോലെ അനന്യ ചിന്തകളൊക്കെ വിട്ടിട്ടു ഭഗവാനെ തന്നെ ചിന്തിക്കണം. അങ്ങനെയായാല്‍ നമ്മുടെ ജീവിതവും വിജയിക്കും.

ഭക്തന്മാര്‍ ഒരിക്കലും തോല്‍ക്കുന്നില്ല. അവരുടെ ദൃഢ വിശ്വാസം അവരെ സദാ രക്ഷിക്കുന്നു. എന്ത് നടന്നാലും അത് ഭഗവാന്റെ ഇഷ്ടം എന്ന് കരുതിയിരിക്കുക. ആരു എന്തു ഭക്തിയോടെ കൊടുത്താലും ഭഗവാന്‍ സ്വീകരിക്കുന്നു. ഭഗവാന്‍ നല്കുന്ന ആളിന്റെ സ്ഥിതിയെയോ, അല്ലെങ്കില്‍ വസ്തുവിന്റെ ഗുണത്തിനെയോ നോക്കുന്നില്ല. അതിലുള്ള ഭക്തിയെ മാത്രമാണ് കണക്കാക്കുന്നത്. തനിക്കുള്ളത് എല്ലാം തന്നെ ഭാഗവാനുകൊടുക്കണം എന്ന ഭാവം ഉണ്ടാകണം. ഭഗവാനോട് പ്രീതി ഉണ്ടാവണം. തനിക്കു എത്ര പ്രയാസങ്ങള്‍ ഉണ്ടായാലും തന്നെ ആശ്രയിക്കുന്നവര്‍ക്ക് സന്തോഷം കിട്ടണം എന്നു വിചാരിക്കുന്നു. ഉത്തമമായ ഭക്തി ഉണ്ടാകണം. ഭഗവാന് ഭക്തരില്‍ യാതൊരു ഭേദവും ഇല്ല.

‘നാസ്തി തേഷു ജാതി വിദ്യാ രൂപ കുലാദി ഭേദഃ’
തന്റെ ഭക്തന്മാരില്‍ കുലമോ, ജാതിയോ, വിദ്യയോ ധനമോ തുടങ്ങിയ യാതൊരു ഭേദവും ഭഗവാന്‍ നോക്കുന്നില്ല. ഭക്തി മാത്രമാണ് ഭഗവാന്‍ ഗണിക്കുന്നത്.

യാതൊരു ചിന്തയും ഇല്ലാതെ ഭഗവാനെ മാത്രം ചിന്തിച്ചിരുന്ന നമ്മെ ഭഗവാനന്‍ ഒരിക്കലും കൈവെടിയുകയില്ല. ഭഗവാന് പ്രീതിയോടെ അര്‍പ്പിച്ചു സ്വീകരിച്ചാല്‍ അത് നമ്മേ ശുദ്ധീകരിക്കും. ഭഗവാന് നല്കാനുള്ള മനോഭാവം ഉണ്ടാവണം! നാം നല്കുന്നത് സ്വീകരിക്കാന്‍ ഭഗവാന്‍ കാത്തിരിക്കുകയാണ്. ഭഗവാന്‍ ഭക്തിക്ക് മയങ്ങുന്നു. ഭക്തിയോടെ നാം എന്തു കൊടുത്താലും അതു ആര്‍ത്തിയോടെ സ്വീകരിക്കുന്നു. വിദുര പത്‌നി സ്വയം മറന്നു പഴത്തിനു പകരം തൊലിയാണ് കൊടുത്തത്. എന്നാല്‍ വിദുര പത്‌നിയുടെ ദിവ്യ പ്രേമത്തില്‍ മയങ്ങി ഭഗവാന്‍ അത് ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു. (ഭക്തിയില്‍ സ്വയം മറക്കണം. നമ്മുടെ ഭക്തി ഭഗവാനെയും മയക്കുന്നതാകണം. വിദുരരുടെ പത്‌നിക്കു അതു പോലെ ആഴമായ ഭക്തി ഉണ്ടായിരുന്നു). നാം നല്കുന്ന വസ്തുക്കള്‍ ആ കരുണാസാഗരന് എത്ര ആഗ്രഹത്തോടെ സ്വീകരിക്കുന്നു! ഭഗവാന്‍ സ്വീകരിക്കാന്‍ തയ്യാറായി നില്ക്കുകയാണ്. നല്‍കാനാണ് ആളില്ലാത്തത്! നമ്മുടെ നിവേദ്യമൊക്കെ വെറും ചടങ്ങുകളായി തീരുകയാണ്. നാം ഇനിയെങ്കിലും നമ്മളുടെ ചിന്തകളെ ഭാഗവാനിലേക്ക് തിരിക്കണം. നാം തരുന്നതും കാത്തു ആ കരുണാസാഗരന്‍ ആകാംക്ഷാ പൂര്‍വ്വം ഇരിക്കുകയാണ്. ആ സ്‌നേഹനിധിയെ നാം അലക്ഷ്യപ്പെടുത്തരുത്. അദ്ദേഹം വര്‍ഷിക്കുന്ന കൃപാധാരയ്‌ക്ക് പകരമായി നമുക്ക് മറ്റെന്താ ചെയ്യാന്‍ കഴിയുക? വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് എത്ര വാത്സല്യത്തോടെയും ശ്രദ്ധയോടെയും ആണ് നാം ഭക്ഷണം നല്‍കുക. അതു പോലെ ഭഗവാനെ വീട്ടിലെ ഒരംഗമായി കണക്കാക്കുക! ഒരു പഴം കഴിക്കുകയാണെങ്കില്‍ പോലും നാം അതു ശരിയായി പാകം എത്തിയോ എന്നു നോക്കിട്ടാണ് കഴിക്കുന്നത്. അതേ പോലെ ഭഗവാനു നേദിക്കുന്ന സമയത്തും പാകത്തിന് പഴുക്കാത്ത ഫലങ്ങള്‍ നേദിക്കരുത്. ഹൃദയ പൂര്‍വമായി ഭഗവാനെ സ്‌നേഹിച്ചാല്‍ ഭഗവാനോടുള്ള നമ്മുടെ സമീപനവും മാറും.

കര്‍മ്മങ്ങള്‍ ചെയ്യുന്നത് കൊണ്ടു നാം ഭക്തിയില്‍ നിന്നും അകലുന്നില്ല. ചെയ്യുന്ന കര്‍മ്മങ്ങള്‍ ഭഗവാന് വേണ്ടി ചെയ്തു കൊണ്ടിരുന്നാല്‍ മാത്രം മതി ഭഗവാനെ മുറുകെ പിടിക്കണം. ഒരു ക്ഷണം പോലും ഭഗവാനെ മറക്കരുത്. മറക്കേണ്ട ആവശ്യവും ഇല്ല. സദാ സര്‍വദാ കൃഷ്ണ സ്മരണം ചെയ്യണം. ‘എന്നെ മാത്രം ചിന്തിച്ചു കൊണ്ടു, മറ്റു ചിന്തകളെ വെടിഞ്ഞു ആരാണോ എന്നെ ആരാധിക്കുന്നത്, അവരുടെ യോഗവും ക്ഷേമവും ഞാന്‍ വഹിക്കുന്നു’ എന്നു ഭഗവാന്‍ ഗീതയില്‍ പറയുന്നു. യോഗം എന്നാല്‍ കിട്ടാന്‍ പ്രയാസമായത് കിട്ടുന്നത്. ക്ഷേമം എന്നാല്‍ അതിനെ സംരക്ഷിക്കുന്നത്.

ഭഗവാന്‍ നമുക്കു ഒരു ജന്മത്തിനു മുഴുവനും വേണ്ട കൃപ ചെയ്യാന്‍ കാത്തിരിക്കുന്നു. പക്ഷേ നാം അപ്പപ്പോള്‍ ഉള്ള ആവശ്യത്തിനു അനുസരിച്ചു ഫലം ആഗ്രഹിക്കുന്നു ഭഗവാന്‍ നമുക്കു നല്ലത് തന്നെ ചെയ്യുന്നു. നാം അതു മനസ്സിലാക്കി വരുന്നതെന്തും സന്തോഷത്തോടെ സ്വീകരിക്കണം. ഓരോരുത്തരും അവരവരുടെ ഗൃഹത്തില്‍ ഇരുന്നുകൊണ്ട് നാമജപം ചെയ്യേണ്ടതാണ്. നാമം ജപിക്കുന്ന സമയത്ത് നമ്മുടെ മറ്റു ചിന്തകള്‍ നമ്മില്‍ നിന്നും അകന്നു നില്ക്കും.

ഭഗവാന്‍ തന്നെയാണ് ഗതി. ആത്മാവ് ഭഗവാന്റെ സ്വന്തമാണ്, നമ്മുടേതല്ല. എപ്പോള്‍ ആത്മാവ് തന്നെ ഭഗവാന്റെയാകുമ്പോള്‍, ഈ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ആ ശരീരത്തെ ആധാരമാക്കിയുള്ള ജീവിതം എല്ലാം തന്നെ ഭഗവാന്റെ ചുമതലയാണ്. അത് കൊണ്ടു നിശ്ചിന്തയോടെ, നിര്‍ഭയത്തോടെ ജീവിതം നയിക്കണം. എന്നും ഉണരുമ്പോള്‍ ഹൃദയം പുഷ്പിക്കണം. അതിനു എന്നും ഭഗവത് ധ്യാനം ചെയ്യണം. യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരു വിഷയമാണ് ഭഗവത് ധ്യാനം. ഏറ്റവും സുഖകരമായ ഒന്നാണ് അത്. മനസ്സ് ഇപ്പോഴും ഭഗവാനെ തന്നെ ഓര്‍ക്കണം. എന്നാല്‍ ആനന്ദം അനുഭവിക്കാം. ഭക്തി വളരെ ശ്രേഷ്ടമാണ്.

Tags: Lord KrishnaHinduismBharata SamskritiBhakthi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

പുതിയ വാര്‍ത്തകള്‍

എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ അന്തരിച്ചു

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.