പാലക്കാട്: പിടിച്ചെടുത്ത ലോറികള്‍ വിട്ടുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയ പാലക്കാട് ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ പിടിയിലായി. 3,50,000 രൂപ വാങ്ങവെയാണ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായത്.
വാളയാര്‍ ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് സ്്ക്വാഡിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ പി.എന്‍. സുമനെയാണ് വിജിലന്‍സ് പിടികൂടിയത്.കഞ്ചിക്കോട് കുരുടിക്കാട് സ്വദേശിയാണ്.
സ്‌ക്രാപ്പ് ബിസിനസ് സ്ഥാപനത്തിന്‍ന്റെ രണ്ടു ലോറികള്‍ വിട്ടുകൊടുക്കുന്നതിനാണ് 3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.പരാതിക്കാരന്‍ പാര്‍ട്ണറായുള്ള സ്ഥാപനമാണിത്.
















