വയനാട്:ഒരു നടപടിക്രമവും പാലിക്കാതെയാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തത് എന്ന് വയനാട്ടിലെ ഡെപ്യൂട്ടി കളക്ടര്‍ ഗീത.നിയമപരമായി മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചത്.കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് പരാതിക്കാരന്‍ തെളിയിക്കണം.നിയമ നടപടി സ്വീകരിക്കുമെന്നും ഗീത പറഞ്ഞു.
കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജെ ദേവസ്യ റവന്യൂ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആണ് ഗീതയെ കഴിഞ്ഞ ദിവസം സസ്്‌പെന്‍ഡ് ചെയ്തത്. ഭാര്യയുടെ പേരിലുള്ള വയല്‍ തരം മാറ്റാനാണ് ദേവസ്യ അപേക്ഷിച്ചത്.വില്ലേജ് ഓഫീസറും കൃഷി ഓഫിസറും തരം മാറ്റലിനെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടുകള്‍ കൂടി കണക്കിലെടുത്താണ് തരം മാറ്റല്‍ താന്‍ തടഞ്ഞത്. വയല്‍ തരം മാറ്റി തരണം എന്ന് ആവശ്യപ്പെട്ട് കെ ജെ ദേവസ്യ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഗീത പറയുന്നു.
തനിക്ക് അനുകൂലമായി കോടതി ഉത്തരവുണ്ട് എന്നാണ് ദേവസ്യ പറയുന്നത്.എന്നാല്‍ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കണം എന്ന് മാത്രമാണ് കോടതി ഉത്തരവെന്ന് ഗീത പറയുന്നു.ടൗണ്‍ഷിപ്പ് ഉള്ള എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഉടമയും റവന്യൂ റിക്കവറി ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ഗീത പറഞ്ഞു.33 വര്‍ഷമായി സര്‍വീസിലുളളയാളാണ് താനെന്നും ഇതുവരെ ഒരു ആരോപണവും തനിക്കെതിരെ ഉണ്ടായിട്ടില്ലെന്നും ഡെപ്യൂട്ടി കളക്ടര്‍ പറയുന്നു.
















