കോട്ടയം: ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ബാബു തോമസ് റിമാന്‍ഡില്‍.പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.
ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ ജീവനക്കാരനായിരുന്നു പാമ്പാടി സ്വദേശിയായ ബാബു തോമസ്.ഇയാള്‍ ഫോണില്‍ അശ്ലീല സന്ദേശം അയച്ചെന്നും ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പരാതി. പരാതിക്ക് പിന്നാലെ പ്രതി രാജിവെച്ചെന്നാണ് വിവരം.
സംഭവം നടക്കുമ്പോള്‍ ആശുപത്രിയില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.കന്യാസ്ത്രീയും ആശുപത്രിയിലെ ജീവനക്കാരിയാണെന്നാണ് അറിയുന്നത്.മാനേജ്‌മെന്റിന് നല്‍കിയ പരാതിയാണ് പൊലീസിന് കൈമാറിയത്.ബാബു തോമസിനെ ഇന്നലെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തന്നെ പ്രതിയുടെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കി. ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.
















