തിരുവനന്തപുരം: ശശി തരൂരിനെ കൂടെ കൂട്ടാന്‍ സിപിഎം.ഇത് ലക്ഷ്യമിട്ട് ദുബായില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തും എന്നാണ് സൂചന. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ചര്‍ച്ചക്ക് പിന്നിലെന്നാണ് വിവരം.
ഞായറാഴ്ച രാവിലെയാണ് ശശി തരൂര്‍ ദുബായിലേക്ക് പോയത്. വൈകിട്ടോട് കൂടി മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഒരു വ്യവസായി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം.
ഈ മാസം 27ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ആ യോഗത്തില്‍ തരൂര്‍ പങ്കെടുക്കില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. കൊച്ചിയില്‍ മഹാപഞ്ചായത്തില്‍ കോണ്‍ഗ്രസ് കാട്ടിയ അവഗണനയില്‍ തരൂര്‍ അതൃപ്തിയിലാണ്.തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ച സാഹചര്യത്തിലാണ് സിപിഎമ്മില്‍ നിന്നും ഇത്തരത്തിലുള്ള നീക്കം നടക്കുന്നു എന്ന സൂചന.
തരൂരിനെ കാണാനുള്ള താല്‍പര്യം രാഹുല്‍ ഗാന്ധി അറിയിച്ചെന്നാണ് വിവരം. എന്നാല്‍ തരൂര്‍ മറുപടി നല്‍കിയിട്ടില്ല.നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ തരൂരിനെ പിണക്കുന്നത് ബുദ്ധിയല്ലെന്ന വിലയിരുത്തലും കോണ്‍ഗ്രസ് നേതാക്കളിലുണ്ട്.
















