തിരുവനന്തപുരം: കമലേശ്വരത്ത് മാതാവും മകളും ജീവനൊടുക്കിയതിന് കാരണം, ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ പരസ്യമായി അപമാനിച്ചതുകൊണ്ടെന്ന് പൊലീസ്. നിരന്തര അവഹേളനത്തില്‍ അമ്മയ്‌ക്കും മകള്‍ക്കും കഠിനമായ മാനസിക വ്യഥ ഉണ്ടായി.
ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ഗ്രീമയും മാതാവും മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പും പരസ്യമായി അപമാനിച്ചു. ഗ്രീമ നിരന്തരമായി ഭാര്യ കാണാന്‍ ശ്രമിച്ചപ്പോള്‍ സമ്മതിച്ചില്ലെന്നും അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതി ഉണ്ണികൃഷ്ണനെ മുംബയില്‍ നിന്ന് പിടികൂടി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ചു. ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതും ഭാര്യയോടുള്ള ക്രൂരതയും ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഗ്രീമയുടെയും മാതാവിന്റെയും ആത്മഹത്യയ്‌ക്ക് പിന്നാലെ കണ്ടെടുത്ത ആത്മഹത്യത്തെ കുറിപ്പില്‍ ഉണ്ണികൃഷ്ണനെ കുറിച്ച് ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത് ഇതോടെ അയര്‍ലന്റിലേക്ക് ഇയാള്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബയ് പൊലീസ് ആണ് മുംബയ് വിമാനത്താവളത്തില്‍ വച്ച് ഇയാളെ പിടികൂടിയത്.
















