കോഴിക്കോട് :കൊയിലാണ്ടിയില്‍ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. കാവുംവട്ടം സ്വദേശി ആഷിദ ( 25 ) ആണ് മരിച്ചത്.
തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഭര്‍ത്താവ് ഹര്‍ഷിദ് വിദേശത്ത് ജോലി ചെയ്യുകയാണ്.
രണ്ടാഴ്ച മുമ്പ് ഹര്‍ഷിദ് നാട്ടില്‍ എത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. അസ്വഭാവിക മരണത്തില്‍ പൊലീസ് കേസെടുത്തു.
















