കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ ആരോപണം നേരിടുന്ന ടി.എ. മധുസൂദനന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും നടത്തിയ മാര്‍ച്ചിനു നേരെ സിപിഎം ആക്രമണം നടത്തിയതിനെ ന്യായീകരിച്ച് സി പി എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പി. സന്തോഷ് കുമാര്‍.കഴിഞ്ഞത് സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്ന് ഭീഷണിയും മുഴക്കി.
എംഎല്‍എക്കെതിരെ പ്രതിഷേധിക്കാന്‍ വന്നാല്‍ വരുന്നവര്‍ സ്വന്തം തടി കാക്കേണ്ടി വരുമെന്നും ഏരിയാ സെക്രട്ടറി ഭീഷണി മുഴക്കി.അപവാദ പ്രചാരണങ്ങള്‍ക്ക് മുമ്പില്‍ നേതാവിനെ ഇട്ടുകൊടുത്ത് തടി തപ്പുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവര്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോകില്ല.
പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനന്‍, ധനരാജ് രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന് സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. പാര്‍ട്ടി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടും എം എല്‍ എയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
















