Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെ ആയുധങ്ങളാണോ , ചതിക്കും ; ഇന്ത്യൻ കവചിത വാഹനം വാങ്ങാൻ ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങൾ

കഠിനമായ സാഹചര്യങ്ങളിൽ പരീക്ഷിച്ചുറപ്പിച്ചതാണ് ഈ കവചിത വാഹനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2026, 06:43 pm IST
in India

പ്രതിരോധരംഗത്ത് ശക്തിയായി സാന്നിധ്യമാവുകയാണ് ഇന്ത്യ . ബ്രഹ്മോസ് മുതൽ പിനാക വരെ കയറ്റുമതി റെഡിയാണ് . ഇപ്പോൾ ടാറ്റ ഗ്രൂപ്പിന്റെ കവചിത വാഹനങ്ങൾ ആവശ്യപ്പെട്ട് ഇന്ത്യയ്‌ക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങൾ . മുമ്പ് ഇതേ ശ്രേണിയിലുള്ള ചൈനീസ് വാഹനങ്ങളായിരുന്നു ആഫ്രിക്കൻ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ചൈനീസ് വാഹനങ്ങളുടെ വിശ്വാസ്യതയില്ലായ്‌മ, സ്‌പെയർ പാർട്‌സുകളുടെ ലഭ്യതക്കുറവ്, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവമൂലം മുമ്പ് ചൈനയെ ആശ്രയിച്ചിരുന്നവർ ഇപ്പോൾ ഇന്ത്യയിലേയ്‌ക്ക് തിരിയുകയാണ്.

ആഫ്രിക്കയിലെ കഠിനമായ കാലാവസ്ഥയിൽ ചൈനീസ് എഞ്ചിനുകൾ പരാജയപ്പെടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഡിആർഡിഒയും ടാറ്റയും ചേർന്ന് വികസിപ്പിച്ചതും നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗവുമായ WhAP 8×8 പരീക്ഷിക്കാൻ ആഫ്രിക്കൻ രാജ്യങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. മൊറോക്കോയിലെ കാസബ്ലാങ്കയ്‌ക്ക് സമീപം അത്യാധുനിക നിർമ്മാണ കേന്ദ്രം ആരംഭിച്ചതോടെയാണ് ആഫ്രിക്കൻ, യൂറോപ്യൻ മേഖലയിൽ ടാറ്റ തങ്ങളുടെ സ്വാധീനം വർധിപ്പിച്ചത് .

8×8 വീൽ കോൺഫിഗറേഷനിൽ പ്രവർത്തിക്കുന്ന ടാറ്റയുടെ കവചിത വാഹനത്തിന് കരയിൽ മണിക്കൂറിൽ 100 കിലോ മീറ്റർ വേഗതയും വെള്ളത്തിൽ മണിക്കൂറിൽ 10 കിലോ മീറ്റർ വേഗതയും കൈവരിക്കാൻ സാധിക്കും.ദൗത്യത്തിനനുസരിച്ച് 30എംഎം ഓട്ടോകാനൺ, 7.62എംഎം മെഷീൻ ഗണ്ണുകൾ, ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ എന്നിവ ഘടിപ്പിക്കാൻ സാധിക്കും. വിദൂര നിയന്ത്രിത ആയുധ സംവിധാനങ്ങളും (RCWS) ഘടിപ്പിക്കാനാകും.

മൈനുകളിൽനിന്നുള്ള സ്‌ഫോടനങ്ങളെ പ്രതിരോധിക്കാൻ ‘ഡബിൾ വി’ ആകൃതിയിലുള്ള ഹൾ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്‌ഫോടനത്തിന്റെ ആഘാതം പുറത്തേക്ക് തിരിച്ചുവിടാൻ സഹായിക്കുന്നു.

ഇതിലെ 600 എച്ച്പി ഡീസൽ എഞ്ചിൻ കഠിനമായ ഭൂപ്രകൃതിയിലും മികച്ച കരുത്ത് നൽകുന്നു. സ്വതന്ത്രമായ ഹൈഡ്രോപ്ന്യൂമാറ്റിക് സസ്‌പെൻഷനും ടയറുകൾ പഞ്ചറായാലും യാത്ര തുടരാൻ സഹായിക്കുന്ന റൺ-ഫ്‌ലാറ്റ് ടയറുകളും ഇതിന്റെ പ്രത്യേകതയാണ് . കൂടാതെ, സ്‌ഫോടനസമയത്ത് സൈനികർക്ക് നട്ടെല്ലിനും തലയ്‌ക്കും പരിക്കേൽക്കാതിരിക്കാൻ പ്രത്യേക ആന്റി-ബ്ലാസ്റ്റ് സസ്‌പെൻഡഡ് സീറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.

വാഹനത്തിന്റെ അടിസ്ഥാന ഘടന മാറ്റാതെ തന്നെ വിവിധ ദൗത്യങ്ങൾക്കായി ഇതിനെ മാറ്റിയെടുക്കാം. ആംബുലൻസ്, കമാൻഡ് പോസ്റ്റ്, മോർട്ടാർ കാരിയർ, രാസ-ജൈവ-ആണവ പ്രതിരോധം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം.

ശത്രുക്കളുടെ റഡാർ, ഇൻഫ്രാറെഡ്, സോണാർ സംവിധാനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്. എഞ്ചിനിൽനിന്നുള്ള ചൂടുള്ള വാതകങ്ങൾ പുറന്തള്ളുന്നതിന് മുമ്പ് വെള്ളത്തിലൂടെ കടത്തിവിട്ട് തണുപ്പിക്കുന്നതിലൂടെ വാഹനത്തിന്റെ തെർമൽ സിഗ്‌നേച്ചർ ഗണ്യമായി കുറയ്‌ക്കാൻ സാധിക്കുന്നു.

ചൈനീസ് നിർമ്മിത വാഹനങ്ങളെ അപേക്ഷിച്ച് എഞ്ചിൻ കരുത്തിലും അറ്റകുറ്റപ്പണികളുടെ എളുപ്പത്തിലും ടാറ്റയുടെ കവചിത വാഹനം മികച്ചു നിൽക്കുന്നു. നിലവിൽ ഇന്ത്യൻ സൈന്യവും സിആർപിഎഫും (CRPF) ഈ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട് . ഇന്ത്യയിലെ കഠിനമായ സാഹചര്യങ്ങളിൽ പരീക്ഷിച്ചുറപ്പിച്ചതാണ് ഈ കവചിത വാഹനം. ലഡാക്കിലെ ഉയർന്ന ഭൂപ്രദേശത്തും ഥാർ മരുഭൂമിയിലെ വരണ്ടതും ഉയർന്ന ചൂടുമുള്ള സാഹചര്യത്തിലും പരീക്ഷിച്ച് വിജയിച്ച വാഹനമാണിത്.

തങ്ങളുടെ കവചിത വാഹന വ്യൂഹം നവീകരിക്കുന്നതിന്റെ ഭാഗമായി ഗ്രീസ് WhAP 8×8 പ്ലാറ്റ്ഫോമിന്റെ പരീക്ഷണങ്ങൾക്കായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ കഴിയുന്ന (tailored variants) രീതിയിലാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മിക്ക രാജ്യങ്ങളും ഇതിൽ താത്പര്യം അറിയിച്ചിട്ടുണ്ട്.
.

 

Tags: defence news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പർവതങ്ങൾ പോലും തകർക്കാൻ കരുത്തുള്ള ഹാമർ മിസൈൽ , റഫേലിനൊപ്പം ചേർന്നാൽ ; പാകിസ്ഥാൻ ബാക്കിയുണ്ടാകുമോ ?

India

19 അന്തർവാഹിനികൾ, 74 ഫ്ലീറ്റ് കോർപ്സ്, 5 ആംഫിബിയസ് അസാൾട്ട് യൂണിറ്റുകൾ ; ലോകത്തിലെ ഏറ്റവും ശക്തമായ നാവികസേനകളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്

India

ശത്രുക്കളുടെ അന്തകൻ , ഉഗ്രരൂപിയായ പരമേശ്വരന്റെ കരുത്തുമായി ഭൈരവ് ബറ്റാലിയൻ : മാസ് വീഡിയോ പുറത്ത് വിട്ട് ഇന്ത്യൻ ആർമി

India

മഹാസമുദ്രത്തിൽ അജയ്യരായി ഇന്ത്യൻ നാവികസേന : വേട്ടയ്‌ക്കായി കൂടുതൽ പി-8ഐ വിമാനങ്ങൾ എത്തുന്നു ; 41,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമിക്കുന്ന കരുത്തൻ

India

പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ സുദർശന ചക്ര ; റഷ്യയില്‍ നിന്ന് 288 എസ്-400 മിസൈലുകള്‍ വീണ്ടുമെത്തുന്നു ; ചെലവ് 10,000 കോടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.