തിരുവനന്തപുരം :വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം രണ്ടാം ഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ സംബന്ധിച്ചു.10,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2028ല്‍ പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞത്തിന്റെ സ്ഥാപിതശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്‌നറുകളായി കൂടും.
രണ്ടാം ഘട്ടത്തില്‍ തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനമാണ് നടക്കുക.2028 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പൂര്‍ണ തുറമുഖമായി മാറും.
ബെര്‍ത്ത് 2000 മീറ്ററായി മാറും. നാല് മദര്‍ ഷിപ്പുകള്‍ക്ക് തുറമുഖത്ത് ഒരേ സമയം നങ്കൂരമിടാന്‍ കഴിയും.ഒരു ലക്ഷം കണ്ടെയ്നറുകള്‍ വരെ സൂഷിക്കാനുള്ള ശേഷിയും ഉണ്ടാകും. പുലിമുട്ടിന്റെ നീളവും വര്‍ദ്ധിക്കും.
ഇതുവരെ ഫീഡര്‍ തുറമുഖമായി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. റോഡ് മാര്‍ഗമുള്ള ചരക്ക് നീക്കത്തിനും രണ്ടാം ഘട്ടത്തില്‍ തുടക്കം കുറിക്കും. 2045ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന ആദ്യ കരാര്‍ 2028ല്‍ പൂര്‍ത്തിയാക്കുമെന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. 2025 മേയ് 2നാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്.















