തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുള്ള കുഞ്ഞിനെ പിതാവ് ഷിജിന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയെന്ന് മാതാവ് കൃഷ്ണപ്രിയ. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.ഭര്‍ത്താവുമായി സംസാരിക്കാറില്ലെന്നും കൃഷ്ണപ്രിയ പൊലീസിന് മൊഴി നല്‍കി.
കുഞ്ഞിനോട് പിതാവ് ഷിജിന് ഇഷ്ടക്കേടുള്ളതായി തോന്നിയിട്ടുണ്ട്. ഭര്‍ത്താവ് മടിയില്‍ ഇരുത്തിയ ശേഷമാണ് നേരത്തെയും കുഞ്ഞിന്റെ കൈയില്‍ പൊട്ടല്‍ ഉണ്ടായത്. ഷിജിന്‍ കുഞ്ഞിനെ കൊന്നു എന്നറിഞ്ഞതില്‍ ഞെട്ടല്‍ ഉണ്ട്- കൃഷ്ണപ്രിയ മൊഴി നല്‍കി.
പൊലീസ് വെളളിയാഴ്ച വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് നെയ്യാറ്റിന്‍കര കവളാകുളം സ്വദേശിയ ഷിജിന്‍ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം കൈമുട്ടുകൊണ്ട് അടിവയറ്റില്‍ ഇടിച്ചെന്നും ശേഷം കുഞ്ഞ് കുഴഞ്ഞുവീണുവെന്നും പിതാവിന്റെ മൊഴി. ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണം എന്നാണ് ഷിജിന്റെ മൊഴി.
















