തിരുവന്തപുരം:ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം കിട്ടിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബു ജയിലില്‍ നിന്ന് പുറത്തിറങ്ങി. വെളളിയാഴ്ച രാത്രി 8.45 ഓടെയാണ് മുരാരി ബാബു തിരുവനന്തപുരം സ്‌പെഷ്യന്‍ സബ് ജയില്‍
വിട്ടിറങ്ങിയത്. പുറത്ത് കാത്ത് നിന്ന ബന്ധുക്കള്‍ക്കൊപ്പം കാറില്‍ കയറി പോവുകയായിരുന്നു.
ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ കൊല്ലം വിജിലന്‍സ് കോടതി മുരാരി ബാബുവിന് ജാമ്യം അനുവദിച്ചിരുന്നു.
ദ്വാരപാലക ശില്‍പ കേസിലും കട്ടിളപാളി കേസിലും ഒന്നിച്ച് അറസ്റ്റ് ചെയ്ത മുരാരി ബാബുവിന്റെ റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിരുന്നു. എന്നാല്‍, പ്രത്യേക അന്വേഷണ സംഘം ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിച്ചില്ല. ഇത് ചൂണ്ടിക്കാട്ടി മുരാരി ബാബു സമര്‍പ്പിച്ച ഇരു ജാമ്യഹര്‍ജികളും കോടതി അനുവദിക്കുകയായിരുന്നു.
കര്‍ശന ഉപാധികളോടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
















