മലപ്പുറം : കോട്ടക്കലില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കുത്തി പരിക്കേല്‍പ്പിച്ചു. പള്ളത്ത് വീട്ടില്‍ ഭരത് ചന്ദ്രന്‍ (29), മാതാവ് കോമള വല്ലി (49) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കേസില്‍ സജീനയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെളളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.സജീനയും ഭര്‍ത്താവും തമ്മിലുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സജീനയെ ഇയാള്‍ തിരുവനന്തപുരത്തുള്ള വീട്ടില്‍ കൊണ്ടുവിട്ടിരുന്നു.
പിന്നീട് ഭരത് ചന്ദ്രന്‍ രണ്ടാമത് വിവാഹം കഴിക്കാനായി ഒരുക്കങ്ങള്‍ നടത്തുന്നുവെന്ന വിവരം അറിഞ്ഞാണ് യുവതി മലപ്പുറത്ത് എത്തുന്നത്.പെട്രോളും കത്തിയും കൈവശം കരുതിയാണ് സജീന ഭരത് ചന്ദ്രന്റെ വീട്ടില്‍ എത്തിയത്.
ഭര്‍തൃമാതാവിന്റെ വയറ്റിലും ഭരത് ചന്ദ്രന്റെ കൈക്കുമാണ് കുത്തേറ്റത്.ഇരുവരെയും കോട്ടക്കലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറിയിച്ചത്.
















