തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് ഭരണം ലഭ്യമാക്കിയാൽ ശബരിമല അയ്യപ്പ ഭഗവാന്റെ സ്വർണ്ണംകട്ട പ്രതികളെ ജയിലിൽ പാർപ്പിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇത് മോദിയുടെ ഗാരണ്ടിയാണെന്ന് പ്രഖ്യാപിച്ചു.
ശബരിമലയിലെ ഭഗവാൻ അയ്യപ്പനിൽ നമുക്കെല്ലാം വിശ്വാസമാണ്. ആ ജനകോടികളുടെ വിശ്വാസത്തെയാണ് എൽഡിഎഫ് സർക്കാർ കൊള്ളയടിച്ചത്. ബിജെപിക്ക് കേരളത്തിൽ ഭരണം നൽകിയാൽ ഭഗവാൻ അയ്യപ്പന്റെ സ്വർണ്ണംകട്ട സകല കുറ്റക്കാരുടെയും വാസം ജയിലിലാക്കും. ഇത് മോദിയുടെ ഗാരണ്ടിയാണ്, മോദി പറഞ്ഞു. തലസ്ഥാനത്ത് ബിജെപി പ്രവർത്തകരുടെ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.













