തിരുവനന്തപുരം: നദിയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.കടയ്‌ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ മേലാറ്റിങ്ങല്‍ ഉദിയറ കുളിക്കടവില്‍ ഉണ്ടായ അപകടത്തില്‍ കല്ലൂര്‍ക്കോണം ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ നിഖില്‍, ഗോകുല്‍ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഇവര്‍ നദിയില്‍ കുളിക്കാനിറങ്ങിയത്.കുറച്ചു സമയത്തിന് ശേഷം കൂടെയുണ്ടായിരുന്ന രണ്ടു വിദ്യാര്‍ഥികള്‍ ഓടിവന്ന് മറ്റു രണ്ടുപേരെ കാണാനില്ലെന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ച പ്രകാരം അഗ്നിരക്ഷാ സേന എത്തിയാണ് കുട്ടികളെ കണ്ടെത്തിയത്. രണ്ടുപേരെയും പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
















