കണ്ണൂര്‍ : ബസ് യാത്രയ്‌ക്കിടെ ഷിംജിത മുസ്തഫയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് സഹോദരന്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി . ഇമെയില്‍ വഴിയാണ് സഹോദരന്‍ സിയാദിന്റെ പരാതി.പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകവെ ഒരാള്‍ ശല്യം ചെയ്തുവെന്നാണ് പരാതിയില്‍ ഉളളത്.
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് പരാതി നല്‍കിയത്. ബസില്‍ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്ന് ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ ഉണ്ട്. പിന്നാലെയാണ് പരാതിയുമായി സഹോദരന്‍ രംഗത്തെത്തിയത്.
വിഡിയോ പ്രചരിച്ചതിന്റെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷിംജിത മുസ്തഫ ബസ് ജീവനക്കാരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല. വടകര, പയ്യന്നൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലോ മറ്റ് സ്ഥലങ്ങളിലോ യാതൊരു വിധ പരാതികളും നല്‍കിയിട്ടുമില്ല. ബസില്‍ നിന്ന് സ്വാഭാവികമായി, ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങി പോയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സംഭവം ഉണ്ടായപ്പോള്‍ വടകര പൊലീസില്‍ അറിയിച്ചുവെന്നാണ് ഷിംജിത ആദ്യം പറഞ്ഞത്.പൊലീസ് ഇത് നിഷേധിച്ചു.
പയ്യന്നൂരില്‍ യാത്രയ്‌ക്കിടെ ബസില്‍ വച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ലൈംഗികാതിക്രമം നടത്തിയെന്ന രീതിയില്‍ വിഡിയോ ചിത്രീകരിച്ച് വടകര സ്വദേശിനി ഷിംജിത പ്രചരിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ച ദീപക് അത്മഹത്യ ചെയ്തു.മുസ്ലീം ലീഗ് പ്രവര്‍ത്തകയും മുന്‍ പഞ്ചായത്തംഗവുമാണ് ഷിംജിത മുസ്തഫ.















