Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരാണ് കമാല്‍ മൗലാന? ഭോജരാജാവിന്റെ സര്‍വ്വകലാശാലയിലെ 1200 വിദ്യാര്‍ത്ഥികളെ അലാവുദ്ദീന്‍ ഖില്‍ജി കൊലപ്പെടുത്തിയത് എന്തിന്?

സുപ്രീംകോടതി വ്യാഴാഴ്ച പറഞ്ഞ വിധിയില്‍ മധ്യപ്രദേശിലെ ധര്‍ പ്രദേശത്തെ കമാല്‍ മൗലാന മോസ്കില്‍ ഹിന്ദുക്കള്‍ക്ക് കൂടി പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കിയിരുന്നു. ഇതോടെ കമാല്‍ മൗലാന മോസ്കിന് പിന്നിലുള്ള കമാല്‍ മൗലാന ആരാണ് എന്ന് ഇന്ത്യ മുഴുവന്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 08:54 pm IST
in India
മധ്യപ്രദേശില്‍ സ്ഥാപിച്ച ഭോജരാജാവിന്‍റെ പ്രതിമ (ഇടത്ത്) ക്രൂരനായ ദല്‍ഹി ചക്രവര്‍ത്തി അലാവുദ്ദീന്‍ ഖില്‍ജി (വലത്ത്)

മധ്യപ്രദേശില്‍ സ്ഥാപിച്ച ഭോജരാജാവിന്‍റെ പ്രതിമ (ഇടത്ത്) ക്രൂരനായ ദല്‍ഹി ചക്രവര്‍ത്തി അലാവുദ്ദീന്‍ ഖില്‍ജി (വലത്ത്)

ഭോപാല്‍: സുപ്രീംകോടതി വ്യാഴാഴ്ച പറഞ്ഞ വിധിയില്‍ മധ്യപ്രദേശിലെ ധര്‍ പ്രദേശത്തെ കമാല്‍ മൗലാന മോസ്കില്‍ ഹിന്ദുക്കള്‍ക്ക് കൂടി പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കിയിരുന്നു. ഇതോടെ കമാല്‍ മൗലാന മോസ്കിന് പിന്നിലുള്ള കമാല്‍ മൗലാന ആരാണ് എന്ന് ഇന്ത്യ മുഴുവന്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു.

ആരാണ് കമാല്‍ മൗലാന?

1305ല്‍ ദല്‍ഹി സുല്‍ത്താനായ അലാവുദ്ദീന്‍ ഖില്‍ജി ധര്‍ പ്രദേശത്തെ ആക്രമിച്ച് ഭോജശാല നശിപ്പിക്കുന്നതിനും 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടേക്ക് ഒരു ഇസ്ലാമിക പണ്ഡിതനായ കമാല്‍ എത്തിയിരുന്നു. 1269ല്‍ എത്തിയ ഇദ്ദേഹം പല ഗൂഢരീതികളും ഉപയോഗിച്ച് ഹിന്ദുക്കളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ടിരുന്നു. 36 വര്‍ഷക്കാലം മാല്‍വയില്‍ ജീവിച്ച അദ്ദേഹം ഈ പ്രദേശത്തെ ഭൂമിശാസ്ത്രവും ഭോജരാജാവിന്റെ ദൗര്‍ബല്യങ്ങളും എല്ലാം മനസ്സിലാക്കി. അദ്ദേഹം ഈ വിവരങ്ങളെല്ലാം ദല്‍ഹിയിലെ സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് അലാവുദ്ദീന്‍ ഖില്‍ജി ഭോജരാജാവിനെ ആക്രമിച്ച് സരസ്വതീക്ഷേത്രവും ഭോജശാലയും നശിപ്പിച്ചത്.

അലാവുദ്ദീന്‍ ഖില്‍ജി എന്തിന് വിദ്യാര്‍ത്ഥികളും അധ്യാപകരുമായ 1200 പേരെ വധിച്ചു?
മധ്യപ്രദേശിലെ ധറില്‍ ഉള്ള ഭോജരാജാവ്  ഭരിച്ച 11ാം നൂറ്റാണ്ടിലെ ഏതാനും വര്‍ഷങ്ങള്‍ മധ്യപ്രദേശിലെ ധര്‍ എന്ന പ്രദേശത്ത് ശാന്തിയും സംസ്കാരവും കളിയാടിയിരുന്നു. 1010 മുത്ല‍ 1055 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. വാഗ്ദേവതയായ സരസ്വതീദേവിയെ പ്രാര്‍ത്ഥിച്ചിരുന്ന രാജാവായിരുന്നുഅദ്ദേഹം അറിവിനെയും കലകളെയും സ്നേഹിച്ചു, ആരാധിച്ചു. ഇദ്ദേഹം അവിടെ നിര്‍മ്മിച്ച സരസ്വതീക്ഷേത്രത്തിനോട് ചേര്‍ന്നുള്ള നൂറുകണക്കിന് കരിങ്കല്‍ത്തൂണുകളോടുകൂടി ഭോജശാലയിലാണ് സര്‍വ്വകലാശാല പ്രവര്‍ത്തിച്ചത്. ഈ സര്‍വ്വകലാശാലയില്‍ സംഗീതം, സംസ്കൃതം, ജ്യോതിശാസ്ത്രം, യോഗ, ആയുർവേദം, തത്ത്വചിന്ത എന്നിവ പഠിക്കാൻ ദൂരദിക്കുകളില്‍ നിന്നുപോലും വിദ്യാർത്ഥികൾ എത്തിച്ചേര്‍ന്നിരുന്നു. ഈ സര്‍വ്വകലാശാലയുടെ പേര് നാല് ദിക്കിലും പരന്നു. ഇതാണ് കമാല്‍ മൗലവിയെ അസൂയാലുവാക്കിയത്. അദ്ദേഹം ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്തുപോന്നിരുന്നെങ്കിലും ഇവിടുത്തെ സര്‍വ്വകലാശാല ഹിന്ദുസംസ്കാരത്തിന്റെ ഈറ്റില്ലമാണെന്നും ഇതിന്റെ അടിക്കല്ലിളക്കിയാലേ ഇസ്ലാമിന് ഇവിടെ പരക്കാന്‍ കഴിയൂ എന്നും കമാല്‍ മൗലാന വിശ്വസിച്ചു. അക്കാലത്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഭോജശാലയില്‍ സ്ഥാപിക്കപ്പെട്ട ഭോജരാജാവിന്റെ മേല്‍നോട്ടത്തിലുള്ള സര്‍വ്വകലാശാലയില്‍ പഠനത്തിന് എത്തിയിരുന്നു.

കമാല്‍ മൗലവിയുടെ നിര്‍ദേശപ്രകാരം ഈ സനാതനസംസ്കാരത്തിന്റെ ഈറ്റില്ലം പൊളിക്കാനാണ് അലാവുദ്ദീന്‍ ഖില്‍ജി അവിടെ എത്തിയത്. അതുകൊണ്ടാണ് സരസ്വതീക്ഷേത്രം തകര്‍ത്ത ശേഷം അദ്ദേഹത്തിന്റെ സൈന്യം വിദ്യാര്‍ത്ഥികളും അധ്യാപകരുമായ 1200ഓളം പേരെ കൊലപ്പെടുത്തിയത്. ഹിന്ദുസംസ്കാരത്തിന്റെ അടിക്കല്ലിളക്കുക തന്നെയായിരുന്നു ലക്ഷ്യം. അന്ന് ഈ ഗൂഡാലോചനകള്‍ മുഴുവന്‍ നടത്തിയ കമാല്‍ മൗലാനയുടെ പേരിലാണ് കമാല്‍ മോസ്ക് സ്ഥാപിക്കപ്പെട്ടത്. എ.ഡി. 1514-ൽ മെഹ്മുദ്ഷാ ഖിൽജി രണ്ടാമൻ ഈ സമുച്ചയം ആക്രമിച്ച് ഇതിനെ ഒരു ദർഗയാക്കി മാറ്റി. അദ്ദേഹം സരസ്വതി ക്ഷേത്രത്തിന് പുറത്തുള്ള ഭൂമി കയ്യേറി ‘ കമൽ മൗലാന’ മക്ബറ നിർമ്മിച്ചു.

പക്ഷെ ഇതിനെതിരെ ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ 2003ല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ദര്‍ഗയില്‍ മുസ്ലിം സമുദായത്തിന് നമാസ് ചെയ്യാന്‍ അധികാരം നല്‍കിയിരുന്നു. എന്നാല്‍ സനാതനസംസ്കാരത്തിന്റെ ഈറ്റില്ലമായ ഇവിടം ഹിന്ദുക്കളെ ആരാധന നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. ഭോജശാല അങ്കണത്തില്‍ പഴയ സരസ്വതീവിഗ്രഹം സ്താപിക്കാന്‍ അനുവദിക്കണമെന്നും ഇവര്‍ സുപ്രീംകോടതിയോട് ആവശ്യമുന്നയിച്ചു. കെട്ടിടത്തിന്റെ പഴക്കം നിശ്ചയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്നും ആവശ്യപ്പെട്ടു. പള്ളിയുടെ ചുമരില്‍ പതിച്ച കൊത്തുപണികളുള്ള കല്‍പാളികളില്‍ അമൂല്യമായ സംസ്കൃത ശ്ലോകങ്ങളാണ്. സംസ്കൃത വ്യാകരണത്തിന്റെ ആഴങ്ങളിലേക്ക് വെളിച്ചം വീശുന്നവയായിരുന്നു ഈ ശ്ലോകങ്ങള്‍. ക്രിസ്തുവിന് ശേഷം 11ഉം 12ഉം നൂറ്റാണ്ടുകളില്‍ ഉപയോഗിച്ചിരുന്ന ലിഖിതങ്ങളായിരുന്നു ഇവയില്‍ പലതും എന്നത് ഇത് സ്ഥാപിച്ചത് ഭോജരാജാവിന്റെ കാലത്താണെന്നതിലേക്ക് വെളിച്ചം വീശുന്നു.

84 ചതുരങ്ങളുള്ള ധര്‍നഗരിയുടെ ഒത്ത നടക്കായിരുന്നു സരസ്വതീക്ഷേത്രം.അതിന് ചുറ്റും ഭോജശാല, കൊട്ടാരം, സര്‍വ്വകലാശാല, പൂന്തോട്ടം, നാടകശാല….എന്നിങ്ങനെ പലതും. അന്ന് ഭോജരാജാവിന്റെ ആസ്ഥാനകവികളില്‍ ഒരാളായ മദന്‍ അദ്ദേഹത്തിന്റെ കവിതകളില്‍ ഈ സരസ്വതീക്ഷേത്രത്തെക്കുറിച്ച് വിവരിക്കുന്നു.

Tags: SaraswatitempleHindu front for justiceSupreme CourtLatest newsAlauddinKhiljiKamal Maula MosqueBhojarajaParamar dynastyKamal Maulavi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.