കോഴിക്കോട്:അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി.മാവൂരില്‍ ആണ് സംഭവം. പന്നിക്കോട് സ്വദേശി ജിയാദിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ ലോറിയാണ് മണലുമായി പിടികൂടിയത്.
നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മാവൂര്‍ പൊലീസ് ആണ് ലോറി പിടികൂടിയത്.പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ എടുക്കുന്നെന്ന് മാവൂര്‍ ഇന്‍സ്‌പെക്ടര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലോറി പിടികൂടിയത്.
പൊലീസ് എത്തിയപ്പോള്‍ ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
















