സ്വപ്നങ്ങൾ ഓരോരുത്തരുടെയും ജീവിതരീതിയും ചിന്താഗതിയുമൊക്കെയായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. എങ്കിലും ഭൂരിഭാഗം ആളുകളും ചില സാഹചര്യങ്ങളിലെങ്കിലും സമാനമായ സ്വപ്നങ്ങൾ കാണാറുണ്ട്.
ഉയരത്തിൽ നിന്നും താഴെ വീഴുന്നത് സ്വപ്നം കാണാത്തവർ കുറവായിരിക്കും. ഈ വീഴ്ചയിൽ നിങ്ങൾ നിലം പതിച്ചാൽ മരണത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് പലരുടെയും വിശ്വാസം. എന്നാൽ ഇത് തെറ്റാണ്. ഭയത്തിന്റെ പ്രതിഫലനം എന്ന് ഈ സ്വപ്നത്തെ വിശേഷിപ്പിക്കാം. തീർച്ചയില്ലാതെ എടുത്ത ഒരു തീരുമാനത്തെക്കുറിച്ച് പുനരാലോചന നടത്തണം എന്ന ഓർമപ്പെടുത്തലാണിത്.
‘ പൊതു ഇടത്തിൽ നഗ്നനാകുക ‘ എന്നത് സ്വപ്നത്തിൽ നിന്ന് ഉണർന്നാലും മനസ്സിനെ വേട്ടയാടുന്നതാണ് ഇത്തരം സ്വപ്നം. നിങ്ങൾ യഥാർത്ഥ വ്യക്തിത്വം മറച്ചുവച്ചുകൊണ്ട് പെരുമാറാൻ ശ്രമിക്കുന്നു എന്നാണ് സ്വപ്നത്തിന്റെ പൊരുൾ. നിങ്ങളുടെ കുറവുകളും അപൂർണതകളും മറ്റുള്ളവർക്ക് മുൻപിൽ വെളിപ്പെടുന്നതിനെ നിങ്ങൾ ഭയക്കുന്നുണ്ട് എന്നും ഇത് അർഥമാക്കുന്നു.
രു മൃഗം പിന്തുടരുന്നതാണ് കാണുന്നതെങ്കിൽ ദേഷ്യം, അഭിനിവേശം തുടങ്ങിയ വികാരങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് നിങ്ങൾ ശ്രമിക്കുന്നത്. അജ്ഞാതൻ പിന്തുടരുന്നതാണ് സ്വപ്നമെങ്കിൽ കഴിഞ്ഞകാലത്ത്, ഒരുപക്ഷേ കുട്ടിക്കാലത്തുണ്ടായ ഒരു ദുരനുഭവം നിങ്ങളെ വേട്ടയാടുന്നുണ്ട്. എതിർലിംഗത്തിൽപ്പെട്ട ഒരാളാണ് പിന്തുടരുന്നതെങ്കിൽ നിങ്ങൾ പ്രണയത്തെ ഭയക്കുന്നുവെന്നോ കഴിഞ്ഞുപോയ ഒരു പ്രണയബന്ധം മനസ്സിനെ പിന്തുടരുന്നു എന്നോ മനസ്സിലാക്കാം.
പല്ല് കൊഴിയുന്ന സ്വപ്നം ഭൂരിഭാഗം ആളുകളും കാണുന്ന ഒരു സ്വപ്നമാണ്. നിങ്ങളുടെ സൗന്ദര്യത്തെക്കുറിച്ചോ വാക്ചാതുര്യത്തെക്കുറിച്ചോ നിങ്ങൾക്ക് അപകർഷബോധമുണ്ടെന്ന് ഈ സ്വപ്നം പറഞ്ഞുതരുന്നു. ശക്തിയുടെയും ഉറപ്പിന്റെയും പ്രതീകമായി പല്ലുകളെ കണക്കാക്കാം. ആത്മസംരക്ഷണത്തെക്കുറിച്ചും സ്വന്തം ശക്തിയെക്കുറിച്ചുമോർത്ത് നിങ്ങൾ ആകുലപ്പെടുന്നുണ്ടെന്നും ശക്തി ക്ഷയിച്ച അവസ്ഥയിലാണ് നിങ്ങളെന്നും ഓർമിപ്പിക്കുകയാണ് ഈ സ്വപ്നം
സ്വയം മരിക്കുന്നതോ വേണ്ടപ്പെട്ടവർ മരിക്കുന്നതോ സ്വപ്നം കാണുന്നത് പലരെയും കുറച്ചൊന്നുമല്ല ഭയത്തിലാഴ്‌ത്തുന്നത്. ഒരു മാറ്റത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠയാണ് പ്രധാനമായും ഈ സ്വപ്നം സൂചിപ്പിക്കുന്നത്. മരണശേഷമുള്ള അവസ്ഥ പോലെ നടക്കാനിരിക്കുന്ന എന്തോ ഒരു കാര്യത്തെക്കുറിച്ച് കൃത്യമായ ബോധ്യം ഇല്ലാത്തതുമൂലം നിങ്ങളുടെ ഉള്ളിൽ ഉടലെടുത്തിരിക്കുന്ന ഭയത്തെയും ഇത് സൂചിപ്പിക്കുന്നുണ്ട്.
















