ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി ഡിവിഷനിൽ റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ നിന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും അത് ധരിച്ച് സ്വയം വീഡിയോ പകർത്തുകയും ചെയ്ത കേസിൽ മലയാളിയായ 23 കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ഹെബ്ബാഗൊഡിയിൽ താമസിക്കുന്ന അമൽ എൻ. അജികുമാറിനെ(23)യാണ് ഹെബ്ബാഗൊഡി പോലീസ് അറസ്റ്റ് ചെയ്തത്.
ഹെബ്ബഗോഡി പ്രദേശത്തെ കെട്ടിടങ്ങളുടെ ടെറസുകളിലും വീട്ടുമുറ്റങ്ങളിലും ഉണക്കാൻ സൂക്ഷിച്ചിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ലക്ഷ്യമിടുന്ന ഒരാളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നതെന്ന് പോലീസ് പറഞ്ഞു.ഇയാളുടെ താമസസ്ഥലത്തുനിന്ന് നിരവധി സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് കണ്ടെടുത്തതെന്നും ഇതെല്ലാം പ്രതി വിവിധയിടങ്ങളിൽനിന്ന് മോഷ്ടിച്ചതാണെന്നും പോലീസ് പറഞ്ഞു. വീടിന് പുറത്ത് അലക്കിയിടുന്ന അടിവസ്ത്രങ്ങൾ മോഷണം പോകുന്നത് പതിവായതോടെയാണ് പോലീസിൽ പരാതിയെത്തിയത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അമൽ എൻ. അജികുമാറാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ഇയാളുടെ താമസസ്ഥലത്ത് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തൂക്കിയിട്ട് പ്രദർശിപ്പിച്ചതായും പോലീസ് പറയുന്നു. നഗരത്തിലെ റെസിഡൻഷ്യൽ ലെയ്‌നുകളിലെ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
മൊബൈൽ ഫോണിന്റെ ഡിജിറ്റൽ ഫോറൻസിക് പരിശോധനയിൽ മോഷ്ടിച്ച വസ്ത്രങ്ങൾ ധരിച്ച ഒന്നിലധികം വീഡിയോകൾ കണ്ടെത്തി. സ്ത്രീകളുടെ വസ്ത്രങ്ങൾ ധരിച്ചപ്പോൾ തനിക്ക് മദ്യപിച്ചതിന് സമാനമായ അനുഭവം തോന്നിയതായി ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു.
വീടുകളും വസ്ത്രങ്ങൾ ഉണക്കാൻ തൂക്കിയിട്ടിരുന്ന ബാൽക്കണികളുമാണ് അമൽ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. ആരും കാണുന്നില്ലെന്ന് ഉറപ്പാക്കാൻ ചുറ്റുപാടുകൾ നിരീക്ഷിച്ച ശേഷം സ്ത്രീകളുടെ അടിവസ്ത്രങ്ങളുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പതിവെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വലിയൊരു ശേഖരം പൊലീസ് കണ്ടെടുത്തു
















